വേനൽക്കാലം അവസാനിക്കാറായതോടെ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുകയാണ് ദുബായ്. സന്ദർശകർക്ക് പുത്തൻ അനുഭവം വാഗ്ദാനം ചെയ്യുന്ന ‘ദുബായ് ഗാർഡൻ ഗ്ലോ’യുടെ 10-ാം സീസൺ നാളെ (സെപ്റ്റംബർ 11) ആരംഭിക്കും.
ദുബായ് ഗാർഡൻ ഗ്ലോയിലേയ്ക്കും ദിനോസർ പാർക്കിലേയ്ക്കുമുള്ള ടിക്കറ്റ് നിരക്കുകളും അധികൃതർ പ്രഖ്യാപിച്ചു. ടിക്കറ്റ് നിരക്ക് 78.75 ദിർഹമാണ്. 3 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണെന്നും അധികൃതർ വ്യക്തമാക്കി.
നേരത്തെ, ഗ്ലോബൽ വില്ലേജിന്റെ 29-ാം സീസൺ ഒക്ടോബർ 16-ന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം ദുബായ് സഫാരി പാർക്ക് ഒക്ടോബർ ഒന്നിനും ആരംഭിക്കും.