ദുബായിലെ പ്രവാസി വ്യവസായി സണ്ണി ചിറ്റിലപ്പിള്ളി (75) അന്തരിച്ചു. ദുബായ് ആസ്ഥാനമായ ചിറ്റിലപ്പിള്ളി ജ്വല്ലേഴ്‌സ് ചെയർമാനും ദുബായ് ഗോൾഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് മുൻ ചെയർമാനുമാണ്.
കൊച്ചി എസ്.എ റോഡിലെ ലിറ്റിൽ ഫ്ലവർ ചർച്ചിൽ 12ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്കാണ് സംസ്‌കാരം നടക്കുക. ഭാര്യ: റീത്തമ്മ സണ്ണി. മക്കൾ: ലാനിയ സണ്ണി, ലിനറ്റ് സണ്ണി. മരുമക്കൾ: ഡോ. രാജേഷ് ആൻ്റണി, ഫെലിക്‌സ് ഡിസൂസ.