പ്രകാശവലയത്തിൽ മുങ്ങി ദുബായ്; രാത്രികാല സൗന്ദര്യത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരം

Date:

Share post:

സഞ്ചാരികളുടെയും നിവാസികളുടെയും സ്വപ്നന​ഗരമാണ് ദുബായ്. ഇപ്പോൾ രാത്രികാല സൗന്ദര്യത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ദുബായ്. ലോകമെമ്പാടുമുള്ള 136 നഗരങ്ങളിലുടനീളം ട്രാവൽബാഗ് നടത്തിയ പഠനത്തിലാണ് ദുബായ് മുൻപന്തിയിലെത്തിയത്.

പ്രകാശത്തിൻ്റെയും ശബ്ദ മലിനീകരണത്തിൻ്റെയും അളവ്, രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നതിനുള്ള സുരക്ഷാ റേറ്റിംഗ്, നിയമപാലകർ, അടിയന്തര സേവനങ്ങൾ, ദുബായിലെ കർശനമായ നിയന്ത്രണങ്ങൾ, നിയമങ്ങളുടെ നിർവ്വഹണം, കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്ക് എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

ആഡംബര നൗകകൾ, റെസ്റ്റോറൻ്റുകൾ, അംബരചുംബികളായ കെട്ടിടങ്ങൾ, അപ്പാർട്ട്‌മെൻ്റുകൾ ഉൾപ്പെടെയുള്ള നഗരദൃശ്യങ്ങളാണ് ദുബായിയുടെ സൗന്ദര്യം വർധിപ്പിക്കുന്നത്. 100-ൽ 83.4 സുരക്ഷാ സ്‌കോറുമായി ആഗോളതലത്തിൽ നാലാം സ്ഥാനത്തെത്തിയ ദുബായ് സുരക്ഷയിലും മികവ് പുലർത്തി. ഇത് സന്ദർശകർക്ക് നഗരത്തിൻ്റെ സൗന്ദര്യം ആശങ്കകളില്ലാതെ രാത്രിയിലും ആസ്വദിക്കാൻ കഴിയുമെന്നതാണ് ഉറപ്പാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....