ശ്രദ്ധിക്കുക; ദുബായിൽ പെയ്ഡ് പാർക്കിങ്, പൊതു​ഗതാ​ഗത സമയങ്ങളിൽ മാറ്റം വരുത്തി ആർടിഎ

Date:

Share post:

റമദാൻ മാസം അടുത്തെത്തി നിൽക്കുമ്പോൾ ദുബായിൽ ചില സമയക്രമങ്ങൾ പുനക്രമീകരിച്ചു. റമദാൻ മാസത്തിൽ ദുബായിലെ പെയ്ഡ് പാർക്കിങ്, പൊതു​ഗതാ​ഗത സമയങ്ങളിലാണ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) മാറ്റം വരുത്തിയത്. ജനങ്ങളുടെ സു​ഗമമായ യാത്ര കണക്കിലെടുത്താണ് സമയങ്ങൾ പുനക്രമീകരിച്ചിരിക്കുന്നത്.

പുനക്രമീകരിച്ച പാർക്കിംഗ് സമയം
• ആദ്യ ഷിഫ്റ്റ് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ
• രണ്ടാം ഷിഫ്റ്റ് രാത്രി 8 മണി മുതൽ അർദ്ധരാത്രി വരെ
• ബഹുനില കാർ പാർക്കിംഗ് ആഴ്ചയിലെ എല്ലാ ദിവസവും പ്രവർത്തിക്കും. ടീകോം  പാർക്കിംഗ് സോണുകളിൽ (എഫ്) രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ താരിഫ് ബാധകമാണ്.

ദുബായ് മെട്രോ, ട്രാം
• ദുബായ് മെട്രോ, ട്രാം ഷെഡ്യൂളുകളിൽ നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

മെട്രോ റെഡ് ലൈൻ & ഗ്രീൻ ലൈൻ സ്റ്റേഷനുകൾ
• തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5 മുതൽ അർദ്ധരാത്രി വരെ.
• വെള്ളിയാഴ്ച രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 മണി വരെ.
• ശനിയാഴ്ച രാവിലെ 5 മുതൽ അർദ്ധരാത്രി വരെ.
• ഞായറാഴ്ച രാവിലെ 8 മുതൽ അർദ്ധരാത്രി വരെ.

ട്രാം
• തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 6 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ

ദുബായ് ബസ്
• എല്ലാ മെട്രോ ലിങ്ക് റൂട്ടുകളുടെയും ഷെഡ്യൂളുകൾ മെട്രോ സമയവുമായി സമന്വയിപ്പിക്കും.

• തിങ്കൾ മുതൽ വെള്ളി വരെ പുലർച്ചെ 4:30 മുതൽ അടുത്ത ദിവസം പുലർച്ചെ 12:30 വരെ
• ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 6 മുതൽ അടുത്ത ദിവസം പുലർച്ചെ 1വരെ

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...