ദുബായിൽ പൊതുമേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

Date:

Share post:

ദുബായിൽ പൊതുമേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഓഫ് ഹ്യൂമൻ റിസോഴ്‌സസ്. ജൂൺ 15 (ശനിയാഴ്ച) മുതൽ ജൂൺ 18 (ചൊവ്വാഴ്ച) വരെയാണ് സർക്കാർ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി ലഭിക്കുക. നാല് ദിവസത്തെ അവധിക്ക് ശേഷം ജൂൺ 19ന് (ബുധനാഴ്ച) ഔദ്യോഗിക ജോലികൾ പുനരാരംഭിക്കുകയും ചെയ്യും.

ഹിജ്‌റി കലണ്ടർ പ്രകാരം ദുൽ ഹിജ്ജ 9-ന് ഇസ്ലാമിലെ ഏറ്റവും പുണ്യ ദിനമായ അറഫ ദിനം ആഘോഷിക്കുന്നത്. ഇത് ഗ്രിഗോറിയൻ കലണ്ടറിൽ ജൂൺ 15 ശനിയാഴ്ചയാണ്. അതിനാലാണ് ശനിയാഴ്ച മുതൽ അവധി ആരംഭിക്കുന്നത്. തുടർന്ന് ദുൽഹിജ്ജ 10 മുതൽ 12 വരെ അല്ലെങ്കിൽ ഗ്രിഗോറിയൻ കലണ്ടറിൽ ജൂൺ 16 മുതൽ 18 വരെയാണ് ബലിപെരുന്നാൾ ആചരിക്കുന്നതിനായി അവധി നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...