ദുബായ് എയർപോട്ടിൽ വാഹനാപകടം; കാർഗോ വിഭാഗത്തിലെ മലയാളി മരിച്ചു

Date:

Share post:

ദുബായ് എയർപോർട്ടിലെ കാർഗോ വിഭാഗത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാർഗോ വിഭാഗത്തിലെ ജീവനക്കാരനും പാലക്കാട് അംബികാപുരം സ്വദേശിയുമായി മധു മോഹൻ ആണ് മരിച്ചത്. 36 വയസ്സായിരുന്നു.

കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. ജോലിക്കിടെ പാഴ്സൽ കയറ്റി വന്ന വാഹനം ഇടിച്ചാണ് മധുമോഹൻ മരിച്ചതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി മധു കാർഗോ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികൾ പുരോഗമിക്കുന്നു.

അംബികാപുരം വെങ്കിടേശ്വര കോളനിയിൽ മണിമധു വീട്ടിൽ ഗോപിനാഥൻ്റേയും നിർമലാദേവിയുടെയും മകനാണ് മരിച്ച മധു.ഭാര്യ: അഞ്ജു ചെമ്മങ്ങാട്ട്, മകൻ: അമർനാഥ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...