നന്മയ്ക്ക് നൽകാം ഒരു കയ്യടി; തൂങ്ങിയാടിയ ട്രാഫിക് ലൈറ്റ് ശരിയാക്കിയ ഡെലിവറി ജീവനക്കാരനെ ആദരിച്ച് ആർടിഎ

Date:

Share post:

നന്മയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ദുബായിൽ ഒരു യുവാവ്. ശക്തമായ കാറ്റിനേത്തുടർന്ന് തൂങ്ങിയാടിയ ട്രാഫിക് ലൈറ്റ് ശരിയാക്കി വലിയ അപകടങ്ങൾ ഒഴിവാക്കി ഹീറോ ആയിരിക്കുകയാണ് ഡെലിവറി ജീവനക്കാരനായ സീഷൻ അഹമ്മദ്. സമൂഹത്തിനായി താൻ ചെയ്ത സേവനം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് അറിയാതെ തന്റെ ജോലികളിൽ മുഴുകിയ സീഷാനെ ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആദരിക്കുകയും ചെയ്തു.

അൽ വാസൽ സ്ട്രീറ്റിലെ ട്രാഫിക് ലൈറ്റുകളിലൊന്നാണ് തകർന്നതിനേത്തുടർന്ന് തൂങ്ങിയാടിയിരുന്നത്. തന്റെ ജോലിയുടെ ഭാ​ഗമായി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സി​ഗ്നലിൽ വാഹനം നിർത്തിയപ്പോഴാണ് സീഷാൻ സി​ഗ്നൽ ലൈറ്റ് തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഇതോടെ ബൈക്ക് നിർത്തി സി​ഗ്നലിന് സമീപമെത്തിയ സീഷാൻ ലൈറ്റ് ശരിയായി സ്ഥാപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ സദ്പ്രവ‍ൃത്തി ഒരു വാഹനയാത്രക്കാരൻ ക്യാമറയിൽ പകർത്തുകയും ചെയ്തു. അധികംവൈകാതെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.

വീഡിയോ ശ്രദ്ധയിൽപ്പെട്ട ആർടിഎ അധികൃതർ തലാബത്ത് മാനേജ്‌മെൻ്റുമായി ബന്ധപ്പെടുകയും സീഷാന്റെ വിവരങ്ങൾ ശേഖരിക്കുകയുമായിരുന്നു. പിന്നീട് ആർടിഎ ഡയറക്ടർ ബോർഡ് ചെയർമാൻ മത്താർ അൽ തായറാണ് സീഷാനെ ആദരിച്ചത്. പ്രശസ്തി ആഗ്രഹിച്ചല്ല താൻ സി​ഗ്നൽ ലൈറ്റ് ശരിയാക്കിയതെന്നും അപകടമൊഴിവാക്കുകയായിരുന്നു ഉദ്ദേശ്യമെന്നും തന്റെ വീഡിയോ ചിത്രീകരിച്ച കാര്യമോ അത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച കാര്യമോ താൻ അറിഞ്ഞിരുന്നില്ലെന്നും സീഷാൻ വ്യക്തമാക്കി. പത്ത് വർഷത്തിലേറെയായി യുഎഇയിൽ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുന്ന സീഷാൻ പാക്കിസ്ഥാൻ സ്വദേശിയാണ്.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...