നബിദിനത്തോടനുബന്ധിച്ച് ഒമാനില്‍ 162 തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ആണ് തടവുകാർക്ക് മോചനം നൽകിയത്. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഇവരെ ഉടൻ മോചിതരാക്കും. ഇവരിൽ 94 പേർ പ്രവാസികളാണെന്നാണ് റിപ്പോർട്ട്.