ഒമാനിൽ ഗ്യാസ് സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ഫീസ് നൽകണം; ഡിസംബർ മുതൽ പ്രാബല്യത്തിൽ

Date:

Share post:

ഒമാനിൽ ​ഗ്യാസ് സിലിണ്ടർ ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് പുതിയ മാർ​ഗനിർദേശവുമായി ഒമാൻ. ഉപഭോക്താക്കൾ പാചക വാതക സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ഫീസ് നൽകണമെന്നാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം അറിയിച്ചത്. ഡിസംബർ ആറ് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.

സിലിണ്ടറിന്റെ തരം, ശേഷി, വലിപ്പം എന്നിവ അനുസരിച്ചായിരിക്കും ഇൻഷുറൻസ് തുക നിശ്ചയിക്കുന്നത്. അഞ്ചിനും 30 റിയാലിനും ഇടയിലായിരിക്കും ഇൻഷുറൻസ് തുക നൽകേണ്ടിവരിക. സിലിണ്ടർ തിരിച്ച് കൊടുക്കുമ്പോൾ ഉപഭോക്താവിന് ഇൻഷുറൻസ് തുകയും തിരികെ ലഭിക്കും. എന്നാൽ സിലിണ്ടർ നഷ്ടപ്പെടുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്‌താൽ ഇൻഷുറൻസ് തുക തിരികെ ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

എൽപിജി സിലിണ്ടറുകൾ നിറക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസ് നിർബന്ധമാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. 1,000 റിയാൽ വരെ പിഴ, ലൈസൻസ് സസ്പെന്റ് ചെയ്യുക തുടങ്ങിയ നടപടികളാണ് നിയമ ലംഘകർക്കെതിരെ ചുമത്തുക. ക്രമക്കേടുകൾ തുടർന്നാൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...