ബിപോർജോയ് ചുഴലിക്കാറ്റ്: ഇന്നും നാളെയും കടൽ പ്രക്ഷുബ്ധമാകും, ഒമാൻ തീരദേശങ്ങളിൽ ജാ​ഗ്രതാ നിർദേശം

Date:

Share post:

അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാ​ഗ്രതാ നിർദേശം നൽകി. ജൂൺ 13 വരെ അറബിക്കടലിന്റെ തീരദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാലാണ് തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാത്രതാ നിർദേശം നൽകിയത്.

ചുഴലിക്കാറ്റിന്റെ ഭാ​ഗമായി ഇന്ന് മുതൽ ജൂൺ 13 വരെ ഒമാനിൽ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ 4 മുതൽ 6 വരെ മീറ്റർ ഉയരമുള്ള തിരമാലകൾക്കും 13-ന് 3 മുതൽ 5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതിനാൽ തീരദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ഇപ്പോൾ ചുഴലിക്കാറ്റ് അറബിക്കടലിൽ അക്ഷാംശം 16.5 വടക്ക്, രേഖാംശം 67.4 കിഴക്ക് എന്ന ദിശയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ മേഖല ഒമാൻ തീരത്ത് നിന്ന് ഏതാണ്ട് 1050 കിലോമീറ്റർ ദൂരെയാണ്. ചുഴലിക്കാറ്റിന്റെ മധ്യഭാഗത്തായി മണിക്കൂറിൽ 65 മുതൽ 80 നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാൻ സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൈക്കിൾ സവാരിക്കാർക്കായുള്ള ദുബായ് റൈഡ് നാളെ

മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാ​ഗമായി എമിറേറ്റിലെ...

ഗര്‍ഭിണി ഓടയിലേക്ക് വീണു; സംഭവം ആലപ്പുഴ നഗരത്തിൽ

ആലപ്പുഴ നഗരത്തിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ഭർത്താവിനൊപ്പം എത്തയ യുവതി ഇന്ദിരാ ജംഗ്ഷന് സമീപം ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കഷ്ടിച്ചാണ് ഇവര്‍...

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് ഇളയരാജ

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലാണ് അദ്ദേഹത്തിൻ്റെ​ പ്രതികരണം. കേരളത്തിലെ ഓരോ വീട്ടിലും മ്യൂസിക് ഡയറക്ടര്‍മാരുള്ള...

ഷാർജ പുസ്തകോത്സവത്തിൽ അപൂർവ്വ കയ്യെഴുത്ത് ശേഖരങ്ങൾ; മതിപ്പുവില 25 ലക്ഷം ദിർഹം വരെ

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവ്വ കയ്യെഴുത്ത് പ്രതികൾ ശ്രദ്ധേയമാകുന്നു. വിശുദ്ധ ഖുർആൻ, ആൽഫ് ലൈലാ വാ ലൈല (ആയിരത്തൊന്ന് രാവുകൾ) എന്നിങ്ങനെ ലക്ഷങ്ങൾ...