ഒമാനിൽ ഇന്ന് മുതൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത. ഓഗസ്റ്റ് 7 വരെ രാജ്യത്ത് ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ മിന്നൽ പ്രളയമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സൂക്ഷിക്കണമെന്നും വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും തടാകങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇറങ്ങരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
മസ്കത്ത്, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, ദാഹിറ, ബുറൈമി, വടക്കൻ ശർഖിയ, മുസന്ദം ഗവർണറേറ്റിൽ 25 മുതൽ 50 മി.മീ വരെ മഴ ലഭിച്ചേക്കാം. അതോടൊപ്പം 15 മുതൽ 25 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും തീരദേശങ്ങളിൽ തിരമാല ഉയരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ..
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc