സിബിഎസ്ഇ ഫലപ്രഖ്യാപനത്തോടെ പൊതുവായ മാനസിക പ്രശ്‌നങ്ങൾ മറികടക്കാൻ, ബോർഡ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകുന്ന പോസ്റ്റ് റിസൾട്ട് കൗൺസലിംഗ് സേവനം ഇന്ന് മുതൽ യുഎഇയിൽ ആരംഭിച്ചു. പരീക്ഷകളുമായും ഫലങ്ങളുമായും ബന്ധപ്പെട്ട പൊതുവായ മാനസിക പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞ 25 വർഷമായി ബോർഡ് ഇത്തരം കൗൺസിലിംഗ് സേവനങ്ങൾ നൽകിവരുന്നുണ്ട്. മെയ് 27 വരെ നടക്കുന്ന കൗൺസിലിംഗ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തപ്പെടുക.
പരീക്ഷകളുമായും ഫലങ്ങളുമായും ബന്ധപ്പെട്ട പൊതുവായ മാനസിക പ്രശ്‌നങ്ങൾ മറികടക്കാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു കൗൺസിലിംഗ് സേവനം ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തും. രണ്ടാം ഘട്ടത്തിൽ വിവിധ വിദ്യാഭ്യാസ സാഹചര്യങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ കീഴിൽ ടെലി-കൗൺസിലിംഗിനായി ഒരു ടെലി-ഹെൽപ്‌ലൈൻ സേവനമാണ് സജ്ജമാക്കുക. രണ്ടാം ഘട്ടത്തിൽ, സിബിഎസ്ഇ-അഫിലിയേറ്റ് ചെയ്ത സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ നിന്നുള്ള 59 പ്രിൻസിപ്പൽമാർ, പരിശീലനം ലഭിച്ച കൗൺസിലർമാർ, സ്‌പെഷ്യൽ എജ്യുക്കേറ്റർമാർ, മനഃശാസ്ത്രജ്ഞർ എന്നിവരെ ടെലി കൗൺസിലിംഗിനായി ലഭ്യമാക്കും.
വിദ്യാർത്ഥികൾക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും സിബിഎസ്ഇ ടെലി കൗൺസലിംഗ് ഹെൽപ്പ് ലൈൻ നൽകുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. സിബിഎസ്ഇ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ടോൾ ഫ്രീ നമ്പർ ഡയൽ ചെയ്യുകയും ഇത് വഴി കൗൺസിലിംഗ് ലിങ്കിലെത്താൻ സാധിക്കുകയും ചെയ്യും.