തുടർച്ചയായി യുഎഇയുടെ തീരത്തടിഞ്ഞത് 7 തിമിംഗലങ്ങൾ; മരണകാരണം എന്താണെന്ന് അറിയേണ്ടേ?

Date:

Share post:

കടലിലെ ഏറ്റവും വലിയ സസ്തനിയാണ് തിമിം​ഗലം. അപകടകാരികളല്ലാത്ത ഇവ കടലിന്റെ അടിത്തട്ടിൽ സ്വൈര്യവിഹാരം നടത്തുന്നവയാണ്. എന്നാൽ കുറച്ച് കാലമായി യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ തിമിം​ഗലങ്ങൾ തീരത്തടിയുന്ന കാഴ്ച വ്യാപകമാണ്. ഏഴ് തിമിം​ഗലങ്ങളാണ് തുടർച്ചയായി ചത്തത്. ഇതോടെ ഇവയുടെ മരണകാരണം അന്വേഷിച്ച് അധികൃതർ പഠനവും ആരംഭിച്ചു.

ഷാർജ, ദുബായ്, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ തീരങ്ങളിലാണ് തിമിംഗലങ്ങൾ അടിഞ്ഞത്. ഷാർജയിലെ എൻവയോൺമെൻ്റ് ആന്റ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി (ഇപിഎഎ) അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയുടെയും സായിദ് യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെയാണ് ആദ്യ പഠനം പൂർത്തിയാക്കിയത്. മനുഷ്യൻ തന്നെയാണ് തിമിംഗലങ്ങളുടെ മരണത്തിന് കാരണം എന്നതാണ് ഞെട്ടിക്കുന്ന വാർത്ത.

കപ്പലുകളുമായുള്ള കൂട്ടിയിടി, മത്സ്യബന്ധന ഉപകരണങ്ങളിൽ കുടുങ്ങുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷണത്തോടൊപ്പം ഉള്ളിൽ കയറുക തുടങ്ങിയ കാരണങ്ങളാണ് തിമിം​ഗലങ്ങളുടെ മരണത്തിന് കാരണമായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇവയിൽ പ്രധാനപ്പെട്ടത് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. കടൽ തീരങ്ങളിലും കടലിലുമായി മനുഷ്യർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ആഴക്കടലിൽ അടിയുകയും തിമിം​ഗലങ്ങൾ ഭക്ഷണത്തോടൊപ്പം ഇവ കഴിക്കുകയും ചെയ്യും. പിന്നീട് ഇവ അവരുടെ ദഹനനാളത്തിൻ്റെ തടസത്തിനും തുടർന്ന് മരണത്തിനും കാരണമാകും. അതിനാൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ശീലം ഒഴിവാക്കാം.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....