ഒമാനിൽ ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനമൊരുക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് നിയമലംഘനം നടത്തിയ വ്യാപാരികൾക്കെതിരെ നടപടി സ്വീകരിച്ചത്.
വാണിജ്യ ഇടപാടുകൾക്ക് പൊതുജനങ്ങൾക്കായി ഇ-പെയ്മെൻ്റ് സംവിധാനം ലഭ്യമാക്കാതിരുന്ന 18 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പ്രത്യേക പരിശോധനാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അതോടൊപ്പം ഇ-പെയ്മെൻ്റ് നിയമം സംബന്ധിച്ച് മറ്റ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും
ചെയ്തു.
2022 മെയ് മാസത്തിലാണ് രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇ-പെയ്മെൻ്റ് സംവിധാനം നിർബന്ധമാക്കി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇ-പെയ്മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 100 റിയാലാണ് പിഴയായി ചുമത്തുക.