ഇനി നടുവൊടിയില്ല! വിദ്യാർത്ഥികളുടെ ബാ​ഗിന്റെ ഭാരം ശരീരഭാരത്തിൻ്റെ 20 ശതമാനത്തിൽ കൂടരുതെന്ന് യുഎഇ

Date:

Share post:

യുഎഇയിൽ വേനലവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഇതോടെ കുട്ടികൾക്ക് സ്കൂളിലേയ്ക്ക് പോകുന്നതിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ് രക്ഷിതാക്കൾ. എന്നാൽ തോളിൽ വലിയ ബാ​ഗുമായി സ്കൂളിലേയ്ക്ക് പോകേണ്ടതിനേക്കുറിച്ചാണ് കുട്ടികളുടെ വിഷമം. ഇനി അതോർത്ത് വിഷമിക്കേണ്ട അവശ്യമില്ല. രാജ്യത്ത് സ്കൂൾ വിദ്യാർത്ഥികളുടെ ബാക്ക്പാക്കുകളുടെ ഭാരം നിയന്ത്രിച്ചിരിക്കുകയാണ് അധികൃതർ.

ബാക്ക്പാക്കുകൾ വിദ്യാർത്ഥികളുടെ ശരീരഭാരത്തിൻ്റെ 20 ശതമാനത്തിൽ കൂടരുതെന്നാണ് നിർദേശം. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് നടപടി. രാജ്യത്തുടനീളമുള്ള ഭൂരിഭാ​ഗം സ്കൂളുകളും ഭാരം കുറഞ്ഞ ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതേസമയം, ചില സ്കൂളുകൾ വിദ്യാർത്ഥികളുടെ ഗ്രേഡ് ലെവലുകൾക്കനുസരിച്ചാണ് ബാ​ഗിന്റെ പരമാവധി ഭാര പരിധി നിശ്ചയിക്കുന്നത്.

വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ബാക്ക്‌പാക്കുകൾ സംബന്ധിച്ച് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് നിശ്ചയിച്ചിട്ടുള്ള സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് വിവിധ സ്കൂൾ അധികൃതർ വ്യക്തമാക്കി. രണ്ട് മാസത്തെ വേനൽക്കാല അവധിക്ക് ശേഷം ഓഗസ്റ്റ് 26-നാണ് യുഎഇയിലെ സ്കൂളുകൾ തുറക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് ആർടിഎ

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ദുബായിക്കും അബുദാബിക്കും ഇടയിലുള്ള ബസ്...

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...