അറബ് വേഷങ്ങളിലുണ്ട് നാടിൻ്റെ ആത്മാവ്

Date:

Share post:

വസ്ത്രസംസ്കാരത്തിൽ വൈവിധ്യങ്ങളുടെ നാടാണ് അറബ് ലോകം. നീളൻ കുപ്പായങ്ങളും പ്രത്യേക തലപ്പാവും വെത്യസ്ത മൂടുപടങ്ങളും ഇടകലർന്ന വസ്ത്ര ധാരണം. പ്രാദേശിക പാരമ്പര്യങ്ങൾക്കൊപ്പം വിശ്വാസവും പാശ്ചാത്യ ഫാഷനുമൊക്കെ ഒത്തുചേർന്ന വെത്യസ്തതയുടെ ലോകം. വേഷങ്ങളിൽ കാലാവസ്ഥയും ഭൂപ്രകൃതിയുടെ പ്രത്യകതയും അനുസരിച്ചുളള തെരഞ്ഞെടുപ്പുകളും ഒഴിവാക്കാനാകില്ല.

സാധാരണഗതിയിൽ വെള്ള വസ്ത്രങ്ങളും കറുത്ത മൂടുപടങ്ങളും എന്നതിനപ്പുറം “എളിമയുള്ള വസ്ത്രം” എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതാണ് അറബ് ലോകത്തെ വസ്ത്ര സംസ്കാരം. ഓരോ നാടും വസ്ത്രങ്ങളിലൂടെ പ്രകടിപ്പിക്കുന്ന ശക്തമായ ദേശീയ സ്വത്വവുണ്ട്. വ്യക്തിത്വത്തെ മാത്രമല്ല, ധരിക്കുന്നയാളുടെ പ്രദേശത്തെയും സാമൂഹിക വിഭാഗത്തെയും കുറിച്ച് നിരവധി കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നതാണ് അറബ് വേഷങ്ങൾ.

പഴയ തലമുറയിൽപ്പെട്ടവർ പരമ്പരാഗത വസ്ത്രധാരണം കൂടുതൽ ഇഷ്ടപ്പെടുമ്പോൾ നഗരങ്ങളിൽ താമസിക്കുന്ന ആളുകൾ ഫാഷൻ ട്രെൻഡുകളിൽ ശ്രദ്ധാലുക്കളാണ്. പുതിയ തലമുറയിലെ ചെറുപ്പക്കാർ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുകയും വിവാഹം, മതപരമായ ആഘോഷങ്ങൾ, തീർത്ഥാടനം തുടങ്ങിയ വിശിഷ്ട അവസരങ്ങളിൽ പരമ്പരാഗത വസ്ത്രങ്ങൾ അണിയുകയും ചെയ്യും. അതേസമയം ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വസിക്കുന്ന പുരുഷന്മാരും സ്ത്രീകളും പരമ്പരാഗത വസ്ത്രങ്ങളാണ് ഇഷ്ടപ്പെടുന്നത്.

മിഡിൽ ഈസ്റ്റിൽ പുരുഷമാരുടെ വസ്ത്രധാരണത്തിനും സ്ത്രീകളുടെ വസ്ത്ര ധാരണത്തിനും സാധാരണയിൽ കവിഞ്ഞ പ്രത്യേകതകൾ കാണാം. ഒരേ സമൂഹത്തിലുളളവരുടെ വസ്ത്രധാരണ രീതികളിൽ സാമ്യതകളുമുണ്ട്. യുഎഇയിലെ എമിറേറ്റുകളിൽ ഏറ്റവും പുരോഗമനപരവും കാലികവുമായത് ദുബായ് ആണെങ്കിലും മറ്റ് എമിറേറ്റുകൾ വസ്ത്രധാരണത്തിൽ കൂടുതൽ യാഥാസ്ഥിതികമാണ്.

മിഡിൽ ഈസ്റ്റേൺ ഫാഷൻ

ഹിജാബ് എന്ന വാക്ക് ശിരോവസ്ത്രം ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ പൊതുവായ പേരിനെ സൂചിപ്പിക്കുന്നു. എന്നാൽ എല്ലാ അറബ് സ്ത്രീകളും ഹിജാബ് ധരിക്കുന്നു എന്നത് തെറ്റി- ധാരണാജനകമാണ്. ചില മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കാൻ തീരുമാനിക്കുമ്പോൾ മറ്റു ചിലർ തലമുടി മറയ്ക്കുക മാത്രം ചെയ്യുന്നു. മുസ്ലീം വിശ്വാസികൾ അല്ലാത്ത വനിതകൾ ഇതേ വസ്ത്രധാരണ നിയമങ്ങൾ പാലിക്കണമെന്നുമില്ല.

ഹിജാബിലും ട്രെൻഡുകൾ കടന്നുവരാറുണ്ട്. 2008-ൽ സ്ത്രീകൾ ശിരോവസ്ത്രത്തിനൊപ്പം ക്ലിപ്പുകൾ ഉപയോഗിച്ച് വലിയ ഹിജാബുകൾ ധരിച്ചത് ഫാഷനായിരുന്നു. എന്നാൽ 2011 ആയപ്പോഴേക്കും ഈ രീതിക്ക് ആരാധകർ കുറഞ്ഞു.  സമാനമായി മൂടുപടങ്ങളുടെ ആകൃതിയിലും നീളത്തിലും നിറങ്ങളിലും വ്യത്യസ്തതയുണ്ട്.

വെത്യസ്ത മൂടുപടങ്ങൾ

ഏറ്റവും സാധാരണമായ ഹിജാബ് ഷൈല എന്ന പേരിലുളളതാണ്. ഒരു കഷണം തുണി ഉപയോഗിച്ചുളള മൂടുപടം ആണിത്. സൗദി അറേബ്യ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ കൂടുതലായി ഉപയോഗിച്ചുവരുന്നു.നീളമുളള മറ്റൊരു തലപ്പാവിനൊപ്പമാണ് ഇത് ഉപയോഗിക്കുന്നത്. രണ്ട് കഷണങ്ങളുള്ള മൂടുപടം അൽ-അമിറ എന്നാണ് പേര്. തെക്ക് കിഴക്കൻ ഏഷ്യൻ മുസ്ലീം സമൂഹത്തിലാണ് ഈ വസ്ത്രം കൂടുതലായി കാണപ്പെടുന്നത്. നിഖാബ് എന്ന പേരിലുളള മൂടൂപടം മുഖം പൂർണമായി മറയ്ക്കുന്നതും കണ്ണുകൾ മറയ്ക്കാത്ത രീതിയുളളതുമാണ്. മുഖം മറയ്ക്കാതെ തലയും നെഞ്ചും അരവരെ മൂടുന്ന നീണ്ട മൂടുപടത്തിന് ഖിമർ എന്നാണ് പേര്.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ മേഖലയിലുളളവർ ധരിക്കുന്ന ബുർഖയും വെത്യസ്തമാണ്. മിഡിൽ ഈസ്റ്റിൽ സാധാരണയായി ഉപയോഗിക്കുന്ന നിഖാബുമായി ബുർഖയ്ക്ക് വെത്യാസമുണ്ട്. നിഖാബ് സാധാരണയായി കറുത്തതും മുഖം മൂടിയതുമാണ്. ബുർഖ പൊതുവേ ഇളം നീല നിറത്തിലും ശരീരം മുഴുവൻ മൂടുന്നതായും കാണപ്പെടുന്നു. നിഖാബ് സാധാരണയായി കണ്ണുകൾ മറയ്ക്കാതെ വിടുമ്പോൾ ബുർഖയിൽ വലയുണ്ട്.

സീക്വിനുകളും എംബ്രോയ്ഡറികളും റിബണുകളും കൊണ്ട് അലങ്കരിച്ച ഫാഷനുകളുടേയും ട്രെൻഡി അബായകളുടേയും നാടുകൂടിയാണ് ദുബായ് പോലെയുള്ള അറബ് നഗരങ്ങൾ. വനിതകൾ ഉപയോഗിക്കുന്ന കറുത്ത നീളൻ കുപ്പായമാണ് അബായ.  ആൺകുട്ടികൾക്കുള്ള യുഎഇ ദേശീയ വസ്ത്രം കന്ദോറ , ഘൂത്ര , അഗൽ എന്നിവയാണ്. അതേസമയം പെൺകുട്ടികളുടെ യുഎഇ ദേശീയ വസ്ത്രം അഭയയും ഷൈലയുമാണ് . മുഖം മുതൽ കൈകൾ വരെ മറയ്ക്കുന്ന രീതികളും അറബ് വസ്ത്ര ധാരണത്തിലുണ്ട്. യുഎഇ സ്ത്രീകൾ പരമ്പരാഗതമായി മുഖം മറയ്ക്കുന്ന നേർത്ത മൂടുപടം ഗിഷ്വ എന്ന പേരിലാണ് അറിയപ്പെടുക. ഗിഷ്വ ധരിച്ചവരുടെ മുഖം തിരിച്ചറിയാൻ കഴിയില്ലെങ്കിലും ഇത് ധരിക്കുന്നയാൾക്ക് നന്നായി കാണാൻ കഴിയും.

അറബ് പുരുഷന്മാരുടെ വസ്ത്രങ്ങൾ

ഗൾഫ് പൌരൻമാരുടെ പ്രധാന വസ്ത്രമാണ് തൗബ് അഥവാ തോബ്. ഡിഷ്‌ഡാഷ അല്ലെങ്കിൽ കന്തൂറ എന്നും വിളിക്കപ്പെടുന്നതാണ് ഈ വെള്ള വസ്ത്രം. ഇപ്പോൾ വിവിധ നിറങ്ങളിലും കന്തൂറ ലഭ്യമാണ്. എമിറാത്തി പുരുഷന്മാർ കോളറില്ലാത്ത കന്തൂറ ഉപയോഗിക്കുമ്പോൾ സൗദി കന്തൂറ നീണ്ട ഷർട്ടിനോട് സാമ്യം തോന്നിക്കുന്നതാണ്. രണ്ട് ബട്ടണുകളുള്ള കഴുത്തും ഇറുകിയതും കഫ്‌ ലിങ്കുകളുമാണ് സൗദി കന്തൂറയുടെ പ്രത്യേകത. വെള്ള നിറത്തിലോ ജോർദാനിയൻ ചുവപ്പിലോ ലഭ്യമാകുന്ന അയഞ്ഞ വസ്ത്രമായ ഷുമാഗും കന്തൂറയോടൊപ്പം ധരിക്കും. എമിറാത്തി പുരുഷൻമാരും സൗദി പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കുന്ന തലപ്പാവാണിത്.

മുസ്ലിം ലോകത്തെ തലപ്പാവുകളും പലവിധമാണ്. ഷുമാഗ് , തഖിയ,താര്‍ബഷ് ,ഇഹ്റാം, ഘുത്ര, കുഫിയ തുടങ്ങി വിവിധ പേരുകളിലാണ് ശിരോവസ്ത്രം അറിയപ്പെടുക. പാലസ്തീനിലും ജോർദാനിലും തലപ്പാവായി ഉപയോഗിക്കുന്ന കുഫിയ ലോകശ്രദ്ദേയമാണ്. കറുത്ത നിറമുളള ചരട് (അഗൽ )ഉപയോഗിച്ച് കുഫിയയ്ക്ക് പകിട്ടേകുന്നതും ഒഴിവാക്കാനാകില്ല. നിറങ്ങളിൽ വെത്യാസമുണ്ടെങ്കിലും സമാന രീതി ജിസിസി രാജ്യങ്ങളിലും കാണാം. തലപ്പാവായി നിറമുളള വട്ടതൊപ്പിയും നീളൻ തുണിയും ഉപയോഗിക്കുന്ന വിഭാഗങ്ങളുമുണ്ട്. സൂര്യതാപം, പൊടി, മണൽ എന്നിവയിൽ നിന്നുളള സംരക്ഷണാർത്ഥമാണ് അറബ് ദേശത്ത് കുഫിയധാരണം ആരംഭിച്ചത്.

അറബി പുരുഷന്മാർ ഘുത്ര ശിരോവസ്ത്രത്തിന് താഴെ ധരിക്കുന്ന മുസ്ലീം പ്രാർത്ഥനാ തൊപ്പിയോട് സാമ്യമുള്ളതാണ് ഗാഫിയ. ഘുത്രയാൽ മൂടപ്പെട്ടിരിക്കുന്നതിനാൽ നഗ്നനേത്രങ്ങൾക്ക് ഗാഫിയ ദൃശ്യമാകാത്തവയാണ്.

 

ഓരോ ദേശത്തേയും ആ നാട്ടിലെ ജനവിഭാഗത്തേയും വേഷവിധാനങ്ങൾകൊണ്ട് അടയാളപ്പെടുത്താനാകും. ഗോത്ര വിഭാഗങ്ങളിൽനിന്ന് പരിഷ്കൃത സമൂഹത്തിലേക്ക് മാറിയിട്ടും പാരമ്പര്യ വസ്ത്രധാരണരീതിയിൽ വലിയ മാറ്റങ്ങൾ പ്രകടമല്ലെന്നതും എടുത്തുപറയേണ്ടതാണ്. ദേശീയത ഉയർത്തിപ്പിടിക്കുന്ന വസ്ത്രധാരണത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ് അറബികൾ.

ലോകകപ്പ് ഫുട്ബോൾ കാലത്ത് ലയണൽ മെസ്സിയെ ഖത്തർ അമീർ ബിഷ്ത് അണിയിച്ചത് ലോകം കണ്ടതാണ്. പ്രൌഡിയുടേയും രാജാധികാരത്തിൻ്റേയും പ്രതീകമായാണ് ബിഷ്തിനെ കാണുന്നത്. കന്തൂറയുടെ മുകളിൽ ഓവർകോട്ടുപോലെ ഉപയോഗിക്കുന്ന അയവുളള നീളൻ കുപ്പായമാണിത്.

ജിസിസി രാജ്യങ്ങൾക്ക് പുറമെ ഇറാൻ, ഇറാഖ്, യമൻ , സുഡാൻ, ലെബനോൻ,സിറിയ, തുർക്കി, ജോർദ്ദാൻ, പാലസ്തീൻ,ഈജിപ്റ്റ്, ലിബിയ, അൾജീരിയ , ടുണിഷ്യ , മൊറോക്കോ,തുടങ്ങി ഓരോ അറബ് രാഷ്ട്രത്തിൻ്റെയും ആത്മാവ് പ്രകടമാക്കുന്നതാണ് അതത് പ്രദേശത്തെ വസ്ത്രധാരണ ശൈലികൾ.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....