പ്രവാസികളുടെ യാത്രാദുരിതത്തിന് ആശ്വാസം; അബുദാബി – മുംബൈ സർവ്വീസ് ആരംഭിക്കാനൊരുങ്ങി ആകാശ എയർ

Date:

Share post:

പ്രവാസികളുടെ യാത്രാ ദുരിതത്തിന് ആശ്വാസമാകുന്നു. അബുദാബിയിൽ നിന്ന് മുംബൈയിലേയ്ക്ക് സർവ്വീസ് ആരംഭിക്കാനൊരുങ്ങുകയാണ് ആകാശ എയർലൈൻ. ജൂലൈ 11-നാണ് എയർലൈൻ പുതിയ സർവ്വീസ് ആരംഭിക്കുന്നത്.

മുംബൈയിൽ നിന്ന് വൈകിട്ട് 5.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം വൈകിട്ട് 6.50ന് അബുദാബിയിൽ എത്തും. തിരിച്ച് രാത്രി 8.05ന് പുറപ്പെട്ട് അർധരാത്രി ഒരു മണിക്ക് മുംബൈയിൽ എത്തുകയും ചെയ്യും. മുംബൈയിൽ നിന്ന് കേരളത്തിലേയ്ക്ക് നിരവധി വിമാന കണക്‌ഷൻ സർവ്വീസുകൾ ഉള്ളതിനാൽ പുതിയ റൂട്ട് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമാകും.

മാർച്ച് 28-ന് ഖത്തറിലേക്കായിരുന്നു ആകാശയുടെ പ്രഥമ രാജ്യാന്തര സർവീസ്. മുംബൈയിൽ നിന്ന് ജൂൺ 8-ന് ജിദ്ദയിലേക്കും 16-ന് റിയാദിലേക്കും സർവീസ് ആരംഭിച്ച ആകാശ എയറിന്റെ നാലാമത്തെ രാജ്യാന്തര സർവീസാണ് അബുദാബിയിലേത്. ദുബായ്, ഷാർജ തുടങ്ങി യുഎഇയിലെ മറ്റ് എയർപോർട്ടുകളിൽ നിന്നും ഇന്ത്യയിലെ വിവിധ സെക്‌ടറുകളിലേക്ക് സർവീസ് ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...