കോവിഡിന് ശേഷം അന്താരാഷ്ട്ര വ്യോമഗതാഗതം വര്‍ദ്ധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ വന്‍ തൊഴിലവസരങ്ങൾ. നിരവധി തസ്തികളിലെ നൂറ് കണക്കിന് ഒഴിവുകളിലേക്ക് യുഎഇയിലെ വിമാന കമ്പനികൾ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷകൾ നല്‍കേണ്ടത്.
കോവിഡ് -19 ന് ശേഷമുള്ള കാലഘട്ടത്തിൽ വിമാനയാത്രകളുടെ എണ്ണം കുതിച്ചുയര്‍ന്നാണ് തൊഴിലവസരം സൃഷ്ടിച്ചത്. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ് എയർവേയ്‌സ്, എയർ അറേബ്യ എന്നിവയുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളായി നിയമനം തുടരുകയാണ്.
മുന്‍നിര കമ്പനിയായ എമിറേറ്റ് എയര്‍ലൈന്‍സ് 160 രാജ്യങ്ങളിലാണ് റിക്രൂട്ട്മെന്‍റ് നടത്തുന്നത്. ആറ് ഭുഖണ്ഡങ്ങളിലായി ആറായിരം തൊഴിലാളികളെ പുതിയതായി നിയമിക്കാനാണ് നീക്കം. ജൂണ്‍ അവസാനത്തോടെ റിക്രൂട്ട്മെന്‍റ് നടപടികൾ പൂര്‍ത്തിയാക്കാനും ലക്ഷ്യമുണ്ട്. ലോകമെമ്പാടുനിന്നും ഇതിനകം മൂന്ന് ലക്ഷം അപേക്ഷകൾ ലഭിച്ചെന്നും എമിറേറ്റ് എയര്‍ലൈന്‍സ് വ്യക്തമാക്കി.
ഹോസ്പിറ്റാലിറ്റി പരിചയമുള്ള 1,000 വ്യക്തികളെ വരെ നിയമിക്കുന്നതിന് റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയർവേയ്‌സും രംഗത്തെത്തിയിട്ടുണ്ട്. സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഫ്ലൈ ദുബായും തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്യാബിൻ ക്രൂ, പൈലറ്റുമാർ, ഫിനാൻസ് ഓഫീസർമാർ, എയർക്രാഫ്റ്റ് മെക്കാനിക്സ്, ഐടി, സെയിൽസ് എക്സിക്യൂട്ടീവുകൾ തുടങ്ങി വിവിധ തസ്തികകളിലായാണ് ഒഴിവുകൾ. ചരക്കുനീക്കം ഉൾപ്പടെ അനുബന്ധ മേഖലയിലും തൊഴിലവസരങ്ങളുണ്ട്. മഹാമരിയെ തുടര്‍ന്ന് എയര്‍ലൈന്‍സുകൾ തൊഴിലാളികളെ ചുരുക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണവും കമ്പനികൾ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
I have compiled +2 . I want airport job . In aircraft cleaning job . Eny please