മൃതദേഹം നാട്ടിലെത്തിക്കാൻ ഇനി എയർ കാർഗോ ചാർജ് മാത്രം; വിവിധ ഫീസുകൾ ഒഴിവാക്കി അബുദാബി

Date:

Share post:

പ്രവാസികൾക്ക് ആശ്വാസമാകുന്ന നടപടിയുമായി അബുദാബി. പ്രവാസികളുടെ മൃതദേഹം ഇനി നാട്ടിലെത്തിക്കാൻ ഒരുപാട് പണം മുടക്കേണ്ട ആവശ്യമില്ല. പകരം എയർ കാർഗോ ചാർജ് മാത്രം നൽകിയാൽ മതി.

മരണ സർട്ടിഫിക്കറ്റ്, എംബാമിങ്, ആംബുലൻസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്കുള്ള ഫീസാണ് പൂർണമായും ഒഴിവാക്കിയത്. ഇന്നലെ രാവിലെ 10 മുതൽ ഈ തുക ഈടാക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തകനായ ബി.സി.അബൂബക്കർ വ്യക്തമാക്കി. മരണ സർട്ടിഫിക്കറ്റിന് 103 ദിർഹം, എംബാമിങ്ങിന് 1,106 ദിർഹം, ആംബുലൻസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്ക് 1,209 ദിർഹം ഉൾപ്പെടെ 2,418 ദിർഹമായിരുന്നു (55,000 രൂപ) നിരക്ക്. ഈ തുകയാണ് ഇപ്പോൾ ഒഴിവാക്കിയത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ പണമില്ലാത്തതിൻ്റെ പേരിൽ പ്രവാസികളെ ​ഗൾഫിൽ തന്നെ സംസ്‌കരിക്കുന്നത് സാധാരണമാണ്. അതിനാൽ ഇനി മുതൽ ഫ്ലൈറ്റിൽ കാർ​ഗോ ചാർജ് മാത്രം നൽകിയാൽ മതി. അതായത് എയർ ഇന്ത്യക്ക് 3,265 ദിർഹം (74,100 രൂപ) എയർ അറേബ്യയിലും ഇൻഡിഗോയിലും 2,400 (54,500 രൂപ), ഇത്തിഹാദിൽ 3,800 (86,300 രൂപ) എന്നിങ്ങനെയാണ് കാർ​ഗോ ചാർജ്. ഈ തുക കൂടി വഹിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും ഇല്ലാതെയാകും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....