‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

ബുര്‍ജ് അല്‍ അറബ് ; ദുബായുടെ ആത്മവിശ്വാസം

Date:

Share post:

പായ് കപ്പലിൻ്റെ രൂപത്തിലൊരു ഡ്രീം പാലസ് . ബുർജ് ഖലീഫയെന്ന വമ്പൻ കെട്ടിടം ദുബായിൽ ഉയരും മുമ്പ് ലോകത്തെ വിസ്മയിപ്പിച്ച മറ്റൊന്ന്. കടലാഴങ്ങളിൽ നിർമ്മിച്ച ദ്വീപിൽ പണിതുയർത്തിയ ബുര്‍ജ് അല്‍ അറബ്.

കടൽക്കാറ്റും തിരമാലകളും ഉൾപ്പടെ വലിയ വെല്ലുവിളികളെ അതിജീവിച്ച് ബുര്‍ജ് അല്‍ അറബ് തലഉയർത്തി നിൽക്കാൻ തുടങ്ങിയിട്ട് 2023 ഡിസംബർ 1ന് 24 വർഷം തികയും. കടന്നുപോയ രണ്ടു പതിറ്റാണ്ടിനിടെ ബുർജ് അൽ അറബ് ദുബായ്ക്ക് സമ്മാനിച്ച പ്രശസ്തിയും പ്രൌഡിയും ചെറുതല്ല.

ലോകം അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു നിർമ്മിതിക്ക് ദുബായ് തുടക്കം കുറിക്കുന്നത് 1993ലാണ്. കടലിനെ കരയാക്കണം, അവിടെന്നിന്ന് ആകാശത്തെ തൊടണം. അതിർകടന്ന ആഗ്രഹങ്ങളേക്കാൾ ഒരുനാടിൻ്റെ അതിജീവനത്തിന് പുതിയ പാത തേടുകയായിരുന്നു ദുബായ് ഭരണാധികാരികൾ. കനത്ത വെല്ലുവിളികളെ അതിജീവിച്ച് ആറ് വർഷംകൊണ്ട് ബുർജ് അൽ അറബ് യാഥാർത്ഥ്യമായപ്പോൾ ദുബായ് ആധുനിക നഗരത്തിലേക്ക് ചുവടുവച്ചു. ആഗോള ടൂറിസത്തെ ഇവിടേക്ക് മാടിവിളിച്ചു.

അറബ് ലോകത്തെ ഏറ്റവും മനോഹരമായ സെവൻ സ്റ്റാർ നക്ഷത്ര ഹോട്ടല്‍. ആഡംബരങ്ങളുടെ പ്രതീകം. സ്വർണത്തിൽ മനോഹരമാക്കിയ ചുവരുകളും ഫർണിച്ചറുകളും. ഈജിപ്ഷ്യൻ പട്ടുമുതൽ ലോകോത്തര ബ്രാൻഡുകൾകൊണ്ട് അലങ്കരിച്ച സ്യൂട്ട് റൂമുകൾ. വിശിഷ്ടാഥിതികൾക്ക് സർവ്വ സേവനത്തിനുമായി പരിചാരകർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളും അത്ഭുതങ്ങളുമായാണ് ജുമേറ തീരത്തെ ഈ വിസ്മയ സൗധം ലോകമെങ്ങുനിന്നും അതിഥികളെ സ്വാഗതം ചെയ്യുന്നത്.

അപൂർവ്വ കാഴ്ചകൾ ആസ്വദിക്കാൻ 148ആം നിലയിൽ നിരീക്ഷണ ഡക്ക്. ലോകത്തിലെ ഏറ്റവും ദൂരം കുറഞ്ഞ വിമാന റൺവേയെന്ന റെക്കോർഡ് നേടിയ 56 ആം നിലയിലെ ഹെലിപാഡ് . കടൽ അക്വേറിയത്തിൻ്റെ കാഴ്ചകൾ ആസ്വദിച്ച് കടന്നുചെല്ലാവുന്ന മഹാറാ അഥവാ മുത്തുച്ചിപ്പി റെസ്റ്റോറൻ്റ്, വായുവിൽ ഒഴുകി നിൽക്കും പോലെ ആകാശവിതാനത്ത് 200 മീറ്റർ ഉയരെ നിലയുറപ്പിച്ച അൽ മുൻതഹ അഥവ “ദി അൾട്ടിമേറ്റ്” റസ്റ്റോറൻ്റ് , ടെറസിലൊരുക്കിയ ലക്ഷ്വറി ബീച്ച് . ആകർഷണങ്ങൾക്ക് ഇവിടെ അവസാനമില്ല.

അത്യാഡംബരത്തിൽ നിർമ്മിട്ട 202 സ്യൂട്ടുകളുണ്ട് ഈ കെട്ടിടത്തിൽ. ഒരുരാത്രി തങ്ങുന്നതിന് 20 ലക്ഷം രൂപയാണ് ചിലവ് വരിക. രാജകീയതയ്ക്കൊപ്പ് ആധുനികതയും പകരം വെയ്ക്കാനില്ലാത്തതാണ്. റിമോർട്ടിൽ നീങ്ങുന്ന കർട്ടനുകൾ മുതൽ സ്വിച്ചിൽ ദിശ മാറ്റാവുന്ന കട്ടിലുകൾവരെ.ഒരുചായക്കപ്പിന് പോലും വില പതിനായിരത്തിന് മുകളിലെത്തും. പണം ഉളളതുകൊണ്ട് മാത്രം റോയൽ സ്യൂട്ടിലെ അതിഥിയാകാൻ അവസരം ലഭ്യമാകില്ല എന്നതും പ്രത്യേകതയാണ്.

ഈഫൽ ടവറിനേക്കാൺ 14 മീറ്റർ ഉയരക്കൂടുതലുണ്ട് ലോകത്തെ ഏറ്റവും ആഡംബരം നിറഞ്ഞ ഈ റോയൽ സ്യൂട്ട് കെട്ടിടത്തിന്. 321 മീറ്റർ. ജുമേറ ബീച്ചിൽ നിന്നും 280 മീറ്റർ ദൂരത്തിൽ കഠിനാധ്വാനത്തിലൂടെ കടലിനെ വകഞ്ഞുമാറ്റിയെടുത്ത മനുഷ്യനിർമ്മിത ദ്വീപിലാണ് കെട്ടിടം നിൽക്കുന്നത്. ടോം റൈറ്റ് എന്ന ബ്രീട്ടീഷ് ആർകിടെക്റ്റിൻ്റെ മേൽനോട്ടത്തിലായിരുന്നു കെട്ടിട നിർമ്മാണം.

യത്നം തുടങ്ങി അഞ്ചാം മാസം കടൽ ക്ഷോഭം ആദ്യ പ്രഹരമേൽപ്പിച്ചു. ഉയർന്നുവന്ന ദ്വീപിനേയും നീണ്ട കഠിനാധ്വാനത്തേയും തിരമാലകൾ വിഴുങ്ങി. എന്നാൽ ദുബായ് തളർന്നില്ല. കൂട്ടായ ചിന്തകൾക്കും നിരീക്ഷണങ്ങൾക്കുമിടെ പുതുവഴികൾ തുറന്നുകിട്ടി. ലോകം അന്നേവരെ കണ്ടിട്ടില്ലാത്ത ചില പരീക്ഷണങ്ങൾ. നിർമ്മാണത്തിൻ്റെ ഓരോഘട്ടത്തിലുമുണ്ടായ സമാനതകളില്ലാത്ത വെല്ലുവിളി ശാസ്ത്രത്തിൻ്റേയും നൂതന എഞ്ചിനീയറിംഗിൻ്റേയും മികവിൽ മറികടക്കാനായതോടെയാണ് ബുർജ് അൽ അറബ് യാഥാർത്ഥ്യമായത്.

അതിശക്തമായ തിരമാലകളിൽനിന്ന് രക്ഷനേടുന്നതിനായി കണ്ടുപിടിച്ച ഹോളോ കോൺക്രീറ്റ് സ്ലാബുകളാണ് തകർച്ചയിൽനിന്ന് ഈ മനുഷ്യനിർമ്മിത ദ്വീപിനെ കരുത്തുറ്റതാക്കുന്നത്. സ്ളാബുകളിൽ തട്ടിത്തിരിയുന്ന തിരമാലകളുടെ ശക്തി പകുതിയായി കുറുന്നതാണ് രീതി. മണലിൻ്റെ ആഴങ്ങളിൽ സ്കിൻ ഫ്രിക്ഷൻ ഇഫക്ടിൽ ഉറപ്പിച്ച സ്റ്റീൽ പില്ലറുകളിലാണ് കെട്ടിടം പടുത്തുയർത്തിയത്. അതി സമ്മർദ്ദമേറുമ്പോൾ താഴ്ഭാഗങ്ങളിലെ മണൽത്തരികൾ പാറയ്ക്ക് സമാനമാകുമെന്നായിരുന്നു എഞ്ചിനീയർമാരുടെ കണ്ടെത്തൽ. കോൺക്രീറ്റ് തൂണുകൾക്ക് പുറമെ കൂറ്റൻ സ്റ്റീൽ ഫ്റെയിമുകളും കെട്ടിടത്തിന് കരുത്തുപകരുന്നു. ടൂൺഡ് മാസ് ഡെമ്പറുകൾ ഉപയോഗപ്പെടുത്തിയാണ് കെട്ടിടത്തിനുണ്ടാകാവുന്ന കുലക്കം നിയന്ത്രിക്കുന്നത്.

ആഗ്രഹങ്ങളുടെ തുരുത്തുകളെ കൂട്ടിയിണിക്കാൻ നടത്തിയ പരിശ്രമങ്ങൾ ഒടുവിൽ വിജയം കാണുകയായിരുന്നു. കടലിനേയും കരയേയും ആകാശത്തേയും ഒരുമിച്ച് ചേർക്കാൻ അറബ് തീരത്തെ ഈ അത്ഭുത കെട്ടിടത്തിനായി. അതിനുമപ്പുറം ദുബായുടെ ആത്മവിശ്വാസമായി മാറാനും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...