ദുബായിൽ 2024ൽ രേഖപ്പെടുത്തിയത് 94 വാഹനാപകടങ്ങൾ; നിയമലംഘനത്തിന് 600 ദിർഹം വരെ പിഴ

Date:

Share post:

2024-ൽ ദുബായിൽ നടന്ന വാഹനാപകടങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക്ക്. കഴിഞ്ഞ ആറ് മാസത്തിനിടെ ദുബായിൽ 94 വാഹനാപകടങ്ങളാണ് നടന്നത്. അപകടകരമായ റിവേഴ്‌സിംഗ്, ട്രാഫിക് ഫ്ലോയ്‌ക്കെതിരായ ഡ്രൈവിംഗ്, നിർബന്ധിത പാതകൾ പാലിക്കാതിരിക്കുക എന്നിവയാണ് വാഹനമോടിക്കുന്നവർ പ്രധാനമായും ലംഘിക്കുന്നത്.

ഇതിൽ 64 എണ്ണവും വാഹനമോടിക്കുന്നവർ ​ഗതാ​ഗത നിബന്ധനകൾ പാലിക്കാത്തതിനാലാണെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഗതാഗതക്കുരുക്കിനെതിരെ വാഹനമോടിച്ചതിനാൽ 14 റോഡപകടങ്ങളും അപകടകരമായ വിധത്തിൽ റിവേഴ്സ് ചെയ്തതിനേത്തുടർന്ന് 16 അപകടങ്ങളും ഉണ്ടായി.

​ഗതാ​ഗത നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത പിഴയാണ് ചുമത്തുക. ട്രാഫിക് ഫ്ലോയ്‌ക്കെതിരെ വാഹനമോടിക്കുന്നവർക്ക് 600 ദിർഹം പിഴയും ആറ് ട്രാഫിക് പോയിൻ്റുകളും പിഴയായി ചുമത്തും. അപകടകരമായ റിവേഴ്‌സിംഗിന് നാല് ട്രാഫിക് പോയിന്റും 500 ദിർഹം പിഴയും നിർബന്ധിത പാതകൾ പാലിക്കാത്ത ഡ്രൈവർമാർക്ക് 400 ദിർഹം പിഴയും ചുമത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....