വിശ്രമവേളകൾ ആനന്ദകരമാക്കാം; ദുബായിൽ പുതിയതായി 30 പാർക്കുകൾ കൂടി നിർമ്മിക്കുന്നു

Date:

Share post:

വിശ്രമ സമയങ്ങൾ ആനന്ദകരമാക്കാൻ ഇനി കൂടുതൽ അവസരം. ദുബായിൽ ഈ വർഷം പുതിയതായി 30ലധികം പാർക്കുകൾ കൂടി നിർമ്മിക്കും. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ആരംഭിച്ച അറേബ്യൻ ട്രാവൽ മാർട്ടിൻ്റെ (എടിഎം) ആദ്യ ദിനത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. നാല് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം ലോകമെമ്പാടുമുള്ള ട്രാവൽ, ടൂറിസം മേഖലയിലെ വിദഗ്ധരെ ആകർഷിക്കുന്നതാണ്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ദുബായിൽ ആരംഭിക്കുന്ന പാർക്കുകളുടെ എണ്ണം 70 കടക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്ക്സ് ആൻഡ് റിക്രിയേഷണൽ ഫെസിലിറ്റീസ് വിഭാഗം മേധാവി അഹമ്മദ് ഇബ്രാഹിം അൽസറൂനി പറഞ്ഞു. ദുബായിൽ 190-ലധികം പാർക്കുകളാണ് നിലവിലുള്ളത്. വിശ്രമസ്ഥലങ്ങൾ, സ്‌പോർട്‌സ് മൈതാനങ്ങൾ, കുട്ടികൾക്കും നിശ്ചയദാർഢ്യമുള്ള ആളുകൾക്കുമുള്ള കളിസ്ഥലങ്ങൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങളും സേവനങ്ങളുമുള്ള പാർക്കുകളാണുള്ളത്.

ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ അനുസരിച്ച് വിനോദ മേഖലകൾക്കും പാർക്കുകൾക്കുമായി മാറ്റിവെച്ചിരിക്കുന്ന പ്രദേശങ്ങൾ വർധിപ്പിക്കും. നിലവിലുള്ള എല്ലാ പാർക്കുകളും കുട്ടികളുടെയും ആ പ്രദേശത്ത് താമസിക്കുന്നവരുടെയും കായിക താത്പര്യങ്ങൾക്ക് അനുസരിച്ച് നിർമ്മിച്ചവയല്ല. എന്നാൽ വരും വർഷങ്ങളിൽ നിർമ്മിക്കുന്നവ അത്തരത്തിൽ ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങി ജനങ്ങളുടെ താത്പര്യങ്ങൾ ഉൾക്കൊള്ളുന്നവയാകുമെന്നും അൽസറൂനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...