മദീനയിൽ എത്തിയ തീർഥാടകരുടെ എണ്ണം 1,42,588 ആയി

Date:

Share post:

ഹജ്ജിനെ തുടർന്ന് മദീനയിൽ എത്തിയ തീർഥാടകരുടെ എണ്ണം 1,42,588 ആയി. വിമാനമാർഗവും റോഡ് മാർഗവും ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ വഴിയും വന്നവരുടെ കണക്കുകളാണിത്.

ബുധനാഴ്ച മദീനയിൽ എത്തിയ മൊത്തം ഹജ്ജ് തീർഥാടകരുടെ എണ്ണം 17,258 ആണെന്നും അതിൽ 15,159 പേർ 395 വിമാനങ്ങളിലായി ഹിജ്‌റ സ്റ്റേഷനിൽ എത്തിയെന്നും ഹജ്ജ്, ഉംറ കമ്മിറ്റിയുടെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കി.7 ട്രിപ്പുകളിലായി കരമാർഗം വന്ന 302 ഹജ്ജ് തീർത്ഥാടകരെ പിൽഗ്രിം സെന്റർ സ്വീകരിച്ചപ്പോൾ ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ സ്റ്റേഷനിൽ 395 ട്രിപ്പുകളിലായി 1,797 തീർഥാടകരാണ് വന്നത്.

ഹജ്ജ് കർമ്മം പൂർത്തിയാക്കി അവരുടെ രാജ്യങ്ങളിലേക്ക് പുറപ്പെട്ട ഹജ്ജ് തീർഥാടകരുടെ എണ്ണം 36,963 ആയി ഉയർന്നതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു, അതേസമയം ബുധനാഴ്ച വരെ മദീനയിൽ തുടരുന്നവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 105,617 തീർഥാടകരാണ്. മദീനയിലെ ഹൗസിംഗ് ഒക്യുപൻസി നിരക്കിന്റെ ശതമാനം 35% ആണ്, അതേസമയം മെഡിക്കൽ സേവനങ്ങളിൽ നിന്ന് പ്രയോജനം നേടിയ തീർത്ഥാടകരുടെ എണ്ണം 56,894 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...