ഒഡീഷ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തിയത്. അറബി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
“ഇന്ത്യയിൽ 280-ലധികം പേർ മരിക്കാനിടയായ ഭീകരമായ 3-ട്രെയിൻ അപകടത്തിൽ ഇരകളായവർക്ക് ഞാൻ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു” എന്ന് തുടങ്ങിയാണ് കുറിപ്പ് ആരംഭിക്കുന്നത്.
“പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കുന്നതിനായി യുഎഇയിലെ ജനങ്ങൾ പ്രാർത്ഥിക്കുകയാണ്. യുഎഇ ജനങ്ങളുടെ മനസ് ഇപ്പോൾ ഇന്ത്യക്കാർക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പമാണ്” എന്നും അദ്ദേഹം ട്വിറ്ററിൽ കുറച്ചു.