ഇരുപത്തിയഞ്ചിലധികം മുൻനിര കനേഡിയൻ സർവകലാശാലകളേയും കോളേജുകളേയും പങ്കെടുപ്പിച്ചുകൊണ്ട് കനേഡിയൻ വിദ്യാഭ്യാസ മേള ദുബായിൽ സംഘടിപ്പിക്കുന്നു. ഗുണനിലവാരമുള്ള അന്തർദ്ദേശീയ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മെയ് നാലിനാണ് മേള നടക്കുക. മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണമറ്റ വിദ്യാർത്ഥികൾക്ക് ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടുന്നതിനും കിക്ക് സ്റ്റാർട്ടിംഗിനും മേള അവസരമൊരുക്കും.
മുൻനിര കരിയർ ഗൈഡൻസ് സ്ഥാപനമായ ഗ്ലോബൽ എഡ്‌മിഷൻസാണ് മേള സംഘടിപ്പിക്കുന്നത്. കാനഡയിലെ ഗവേഷണ പഠനത്തിൻ്റെ പ്രാഥമിക വിഭാഗങ്ങളിലുള്ള ബിരുദ പ്രോഗ്രാമുകളുടെ സമ്പൂർണ്ണ പോർട്ട്‌ഫോളിയോയാണ് യുഎഇയിലേക്ക് കൊണ്ടുവരുന്നതെന്ന് ഗ്ലോബൽ എഡ്‌മിഷൻസിൻ്റെ സഹസ്ഥാപകനായ രവിൻ സന്ധു. മെഹ്‌റാബ് ഗ്രെവാൾ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.
ദുബായ് വാട്ടർഫ്രണ്ടിലെ റാഡിസൺ ബ്ലൂവിലാണ് ഉച്ചയ്ക്ക് 1:00 മുതൽ 7:00 വരെ പരിപാടി നടക്കുന്നത്. സൗജന്യ പങ്കാളിത്തത്തോടെ വിദ്യാർത്ഥികൾക്ക് അവർക്കിഷ്ടമുള്ള ഇൻസ്റ്റിറ്റ്യൂട്ടുമായി മീറ്റിംഗുകൾ നടത്താനും സർവകലാശാലയിൽ നിന്ന് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും കഴിയും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ചില സ്ഥാപനങ്ങളിൽ നിന്നുള്ള എക്‌സ്‌ക്ലൂസീവ് അപേക്ഷാ ഫീസ് ഇളവുകളും ഓൺ-സ്‌പോട്ട് അപേക്ഷയും എഡ്‌മിഷൻ ടീമിൽ നിന്നുള്ള സ്റ്റഡി പെർമിറ്റ് സഹായവും ലഭ്യമാകുമെന്നും സംഘാടകർ സൂചിപ്പിച്ചു.
അന്താരാഷ്ട്ര വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് അവസരമൊരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഇക്കൂട്ടത്തിൽ കാനഡ ജനപ്രിയ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കി.