മിഡില്‍ ഈസ്റ്റ് മേഖലയില്‍ പുകവലിക്കാര്‍ കുറഞ്ഞ രാജ്യമായി യുഎഇ. ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ടൊബാകോ അറ്റ്ലസ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. യുഎഇയില്‍ ഒരാൾ പ്രതിവര്‍ഷം 438 സിഗരറ്റുകൾ വലിയ്ക്കുന്നുണ്ടെന്നാണ് കണക്കുകൾ.. ജനസംഖ്യാനുപാതികമായി ഇത് ആഗോള ശരാശരിയേക്കാൾ താഴെയാണ്.
അതേ സമയം വ്യക്തിഗത നിരക്കില്‍ യെമനാണ് മുന്നില്‍. പ്രതിവര്‍ഷം ഒരാൾ 214 സിഗരറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് യെമനിലെ കണക്ക്. മൂന്നാം സ്ഥാനം നേടിയ സൗദിയില്‍ ഒരാൾ പ്രതിവര്‍ഷം 485 സിഗരറ്റുകൾ വലിയ്ക്കുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വ്യക്തിഗത സിഗരറ്റ് ഉപയോഗത്തില്‍ മുന്നിലുളളത് ലബനന്‍ ആണ്. 1955 ആണ് നിരക്ക്. കുവൈറ്റില്‍ 1849 ഉം ലിബിയയില്‍ 1764 സിഗരറ്റുകളും പ്രതിവര്‍ഷം ഒരാൾ വലിച്ചുതീര്‍ക്കുന്നു.
യുഎഇ നടപ്പാക്കിയ നയങ്ങളും ബോധവത്കരണവുമായി പുകയില ഉപയോഗം കുറയാന്‍ കാരണം. പുകയിലെ ഉല്‍പ്പനങ്ങൾക്ക് നൂറ് ശതമാനം നികുതിയാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോധവത്കരണ ക്ലാസുകളും ഗുണം ചെയ്തു. നോര്‍ത്ത് ആഫ്രിക്കന്‍ മേഖലുയമായി താരതമ്യം ചെയ്യുമ്പോഴും യുഎഇ മുന്നിലാണെന്ന് ടൊബാകോ അറ്റ്ലസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പരിസ്ഥിതിെയ സംരക്ഷിക്കൂ എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധദിനം മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യ ശരീരത്തെ നശിപ്പിക്കുന്നതിനൊപ്പം പുകയില മാലിന്യങ്ങൾ പ്രകൃതിയേയും സാരമായി ബാധിക്കുന്നുണ്ട്. ലോകമെമ്പാടും അഞ്ച് ദശലക്ഷം സിഗരറ്റുകൾ പ്രതിവര്‍ഷം ഉപേക്ഷിക്കപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരോ വര്‍ഷവും 80 ലക്ഷം മരണങ്ങൾക്ക് കാരണവും പുകയില ഉപയോഗമാണ്.