വേ​ൾ​ഡ്​ എ​ക്​​സ്​​പോ 2030: അ​ന്താ​രാ​ഷ്​​​ട്ര എ​ക്​​സി​ബി​ഷ​ൻ പ്ര​തി​നി​ധി സം​ഘം റി​യാ​ദിൽ

Date:

Share post:

വേ​ൾ​ഡ്​ എ​ക്​​സ്​​പോ 2030 ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് അ​ന്താ​രാ​ഷ്​​​ട്ര എ​ക്​​സി​ബി​ഷ​ൻ പ്ര​തി​നി​ധി സം​ഘം സൌദി തലസ്ഥാനമായ റി​യാ​ദി​ലെ​ത്തി. അ​ന്താ​രാ​ഷ്​​ട്ര എ​ക്‌​സി​ബി​ഷ​ൻ മാ​നേ​ജ്‌​മെന്റ്​ ആ​ന്റ് ബ​ഡ്ജ​റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ട്രി​ക് സ്‌​പെ​ക്റ്റിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാണ് റി​യാ​ദി​ലെ​ത്തി​യത്. മേളയ്ക്ക് ആതിഥേയത്വം വഹിക്കാനുളള സൌദിയുടെ അപേക്ഷയിൽ വിലയിരുത്തുൾ നടത്താനാണ് സംഘം സൌദിയിലെത്തിയത്.

അ​ഞ്ചു​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ സം​ഘം ഭരണാധികാരികളുമായി ചർച്ചകൾ നടത്തും.വിദഗ്ദ്ധരുമായും കൂടിക്കാഴ്ചകൾ ഉണ്ടാകും.എക്പോ നടത്തിപ്പുമായി ബന്ധപ്പെട്ട സൌകര്യങ്ങൾ, സാമ്പത്തിക വിനിയോഗം എന്നിവയാണ് പ്രധാന വിഷയങ്ങളാകുന്നത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ്​ സൗ​ദി അ​റേ​ബ്യ വേൾഡ് എക്പോ 2030 നടത്താൻ താത്പര്യം അറിയിച്ചത്. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും നി​ക്ഷേ​പ​ത്തി​നും അ​നു​യോ​ജ്യ​മാ​യ ഒ​രു ആ​ഗോ​ള സ്ഥാനമാക്കി സൌദിയെ മാറ്റുകയെന്നതും ലക്ഷ്യമാണ്.

“ഒരു ദീർഘവീക്ഷണമുള്ള നാളേക്ക് വേണ്ടി” എന്നതാണ് സൌദി എക്പോ മുന്നോട്ടുവയ്ക്കുന്ന പ്രമേയം. സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സംഘത്തെ സ്വീകരിച്ചു. എ​ക്​​സി​ബി​ഷ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തായി റി​യാ​ദ് റോ​യ​ൽ ക​മീ​ഷ​ൻ സി.​ഇ.​ഒ ഫ​ഹ​ദ് ബി​ൻ അ​ബ്​​ദു​ൽ മു​ഹ്​​സി​ൻ അ​ൽ​റ​ഷീ​ദ് പ​റ​ഞ്ഞു. സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽ-സ്വാഹയുമായും സംഘം കൂടിക്കാഴ്ച നടത്തി.

2023 നവംബറിൽ നടക്കാനിരിക്കുന്ന ഒരു പൊതു അസംബ്ലിയിലാണ് വേൾഡ് എക്‌സ്‌പോ 2030 ൻ്റെ ആതിഥേയ രാജ്യത്തെ അംഗരാജ്യങ്ങൾ തെരഞ്ഞെടുക്കുക. സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഇറ്റലി, ഉക്രെയ്ൻ, റഷ്യ എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങളാണ് ആഗോള ഇവൻ്റിന് ആതിഥേയത്വം വഹിക്കാൻ മത്സരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....