കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം. ശൈത്യകാലത്തിനിണങ്ങുന്ന യൂണിഫോമാണ് ഉദ്യോഗസ്ഥർക്ക് പുതിയതായി നൽകിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം പൊലീസ് സേനയിലെ എല്ലാ അംഗങ്ങളുടെയും യൂണിഫോമിൽ മാറ്റം വരുത്തിയിട്ടുണ്ട്.
തണുപ്പുള്ള കാലാവസ്ഥയിൽ ധരിക്കാൻ അനുയോജ്യമായ കറുത്ത നിറത്തിലുള്ള യൂണിഫോമാണ് ഇനി മുതൽ ഉദ്യോഗസ്ഥർ ധരിക്കുക. കാണാൻ ഭംഗിയുള്ളതും പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് ശൈത്യകാലത്ത് ഉപകാരപ്പെടുന്നതുമാണ് പുതിയ യൂണിഫോമെന്ന് അധികൃതർ അറിയിച്ചു.
ശൈത്യകാലത്ത് പ്രത്യേക യൂണിഫോമില്ലാത്തതിനാൽ ജോലി സംബന്ധമായി പുറത്ത്പോകുമ്പോൾ ഉദ്യോഗസ്ഥർ ദുരിതമനുഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്നാണ് നടപടി.