ദുബായിൽ വീട് വാങ്ങിയവർ ഇപ്പോൾ അവ വിൽക്കാനുള്ള തിരക്കിലാണ്. കാരണമെന്താണെന്ന് അറിയാമോ?

Date:

Share post:

ദുബായ് എല്ലാവർക്കും ഒരു സ്വപ്ന ന​ഗരമാണ്. മികച്ച ജീവിത നിലവാരം തന്നെയാണ് അതിനുള്ള പ്രധാന കാരണവും. ഇവിടെയെത്തിയാൽ സ്വന്തമായി ഒരു പ്രോപ്പർട്ടി വാങ്ങുക എന്നതും മിക്കവരുടെയും ആ​ഗ്രഹമാണ്. എന്നാൽ നിലവിൽ ഇവിടെ സ്വന്തമായി സ്ഥലമോ വീടോ ഉള്ളവർ ഇപ്പോൾ അവ വിൽക്കാനുള്ള തിരക്കിലാണെന്നാണ് റിപ്പോൾട്ടുകൾ വ്യക്തമാക്കുന്നത്. അതിന്റെ കാരണമെന്താണെന്നല്ലേ?

ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ ഉയർച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. റെസിഡൻഷ്യൽ മാർക്കറ്റിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഉയർന്ന നേട്ടമാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. വാങ്ങിയതിനേക്കാൾ ഇരട്ടി വിലയ്ക്കാണ് പലരും സ്ഥലങ്ങൾ മറിച്ച് വിൽക്കുന്നത്. 2020ന് ശേഷമുള്ള കാലഘട്ടത്തിൽ ഈ മേഖലയിലെ അഭൂതപൂർവമായ ഡിമാന്റിനേത്തുടർന്ന് ദുബായിലെ പ്രോപ്പർട്ടി വിലകൾ ഒന്നിലധികം തവണയാണ് വർദ്ധിച്ചത്.

അതിവേ​ഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ വിപണിയിൽ വിൽപ്പനക്കാർക്കുള്ള പ്രധാന നേട്ടങ്ങളിലൊന്ന് നിക്ഷേപത്തിൽ ലാഭകരമായ വരുമാനമാണ്. നിക്ഷേപകർ കൂടുതലായി ഈ മേഖലയിലേയ്ക്ക് എത്തുന്നതിനാൽ വരും വർഷങ്ങളിലും വളർച്ചാ നിരക്ക് വർധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. 2014-ലായിരുന്നു ഇതിന് മുമ്പ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ച പ്രാപിച്ച വർഷം.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....

സൂക്ഷിക്കുക; സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. 100 റിയാലാണ് പിഴയിനത്തിൽ അടയ്ക്കേണ്ടി വരിക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്. കാലാവധി...

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...