വാഹനാപകടങ്ങളും നിയമലംഘനങ്ങളും തടയുന്നതിനായി ദുബായ് പൊലീസ് നടപ്പാക്കിയ ‘വി ആർ ഓൾ പോലീസ്’ പദ്ധതി വന്‍ വിജയം. ഈ വര്‍ഷം ആദ്യ ഏഴ് മാസങ്ങളിൽ 34,869 അശ്രദ്ധമായ ഡ്രൈവിംഗും ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തിയതായി ദുബായ് പൊലീസ് വ്യക്തമാക്കി.
റോഡുകൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ 2014 മുതല്‍ നടപ്പാക്കി വരുന്ന പദ്ധതിയാണിത്. പൊലീസിനൊപ്പം പൊതുജനങ്ങൾക്കും പദ്ധതിയുടെ ഭാഗമാകാം. അശ്രദ്ധമായ ഡ്രൈവിംഗ്, ട്രാഫിക് നിയമലംഘനങ്ങൾ എന്നിവ പൊലീസിനെ 901 എന്ന നമ്പറിലൊ സ്മാര്‍ട്ട് ആപ്പ് വഴിയൊ അറിയിക്കാന്‍ അവസമുണ്ട്.
ഈ വര്‍ഷം ഏഴ് മാസത്തിനിടെ കമ്മ്യൂണിറ്റി അംഗങ്ങൾ പോലീസിന് 16,572 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി ഔദ്യോഗിക സ്ഥിരി വിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. പോലീസ് ഉദ്യോഗസ്ഥർ 8,976 കുറ്റകൃത്യങ്ങൾ പിടികൂടി. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ 9,321 കുറ്റകൃത്യങ്ങക്ക് പിഴ ഈടാക്കി.
അതേസമയം ഉടനടി പിഴനല്‍കാതെ താക്കീത് നല്‍കി വിട്ടയച്ച കേസുകളും നിരവധിയാണെന്ന് പൊലീസ് പറയുന്നു. റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നവര്‍ക്കും അപകട സാധ്യതകളെക്കുറിച്ച് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയത്. 5,822 കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയത്. ജൂണില്‍ 5,735 കുറ്റകൃത്യങ്ങളും രേഖപ്പെടുത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നടപ്പാതകളിൽ പാർക്ക് ചെയ്യൽ, നിരോധിത സ്ഥലങ്ങളിലെ പാർക്കിംഗ്, വികലാംഗർക്ക് അനുവദിച്ച സ്ഥലങ്ങളിലും, ആംബുലൻസിനായി അനുവദിച്ച ഇടങ്ങളിലും പാര്‍ക്കുചെയ്യല്‍ തുടങ്ങിയ ലംഘനങ്ങൾക്കും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.