നമ്മുടെ ഈ ഭൂമിയിൽ നിരവദി പക്ഷികളാണ് വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. ദുബായ് വൈവിധ്യമാർന്ന ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമാണ്. ദുബായിൽ എത്തുന്ന വംശനാശഭീഷണി നേരിടുന്ന ദേശാടന പക്ഷികളെ സംരക്ഷിക്കാൻ സാറ്റലൈറ്റ് ട്രാക്കിംഗ് ഉൾപ്പെടുന്ന വന്യജീവി ട്രാക്കിംഗ് സംവിധാനം ഉപയോഗിക്കാൻ ഒരുങ്ങുകയാണ്.
എമിറേറ്റിലെ വിവിധ സംരക്ഷിത പ്രദേശങ്ങളിൽ പക്ഷികളുടെ സഞ്ചാരവും കൂടുകൂട്ടുന്ന സ്ഥലങ്ങളും നിരീക്ഷിക്കുന്നതിനുള്ള സംവിധാനം 2018 മുതൽ നിലവിലുണ്ട്. ദുബായ് മുനിസിപ്പാലിറ്റി സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ദുബായിലെത്തുന്ന വംശനാശഭീഷണി നേരിടുന്ന ദേശാടന പക്ഷികൾ ഇവയാണ്
നോർത്തേൺ വീറ്റർ
കോമൺ കെസ്ട്രൽ
ലാപ്പറ്റ് ഫേസ്ഡ് കഴുകൻ
ഗ്രേറ്റർ ഫ്ലമിംഗോ
ഈജിപ്ഷ്യൻ കഴുകൻ
ബോനെല്ലിസ് കഴുകൻ
ഹൗബാര ബസ്റ്റാർഡ്
സോകോട്ര കോർമോറൻ്റ്
#Dubai is home to diverse migratory bird species.Since 2018, we’ve been committed to tracking the movements and nesting grounds of 7 endangered migratory bird species through specialised programmes, such as Wildlife Tracking System and satellite tracking, to ensure their safety pic.twitter.com/ViyZosR1I5
— بلدية دبي | Dubai Municipality (@DMunicipality) May 11, 2024