‘അകകണ്ണിലെ ആനന്ദം’, കാ​ഴ്ച വൈ​ക​ല്യ​മു​ള്ളവർക്ക് നടപ്പാതയുമായി അൽ വക്ര ബീച്ച്

Date:

Share post:

കടൽക്കാറ്റേറ്റ്, പൂഴി മണലിൽ കാലുകൾ വേച്ചു നടന്ന്, സൊറകൾ പറഞ്ഞ്, കടലിന്റെ സൗന്ദര്യം ആസ്വദിച്ച്, അങ്ങനെ അങ്ങനെ… കുടുംബത്തോടൊപ്പം അവധി ദിനങ്ങൾ ആഘോഷമാക്കാൻ പലരും തിരഞ്ഞെടുക്കാറുള്ളത് ബീച്ചുകളാണ്. എന്നാൽ, ഇതൊന്നും കൺനിറയെ കണ്ട് ആസ്വദിക്കാൻ കാഴ്ച്ച പരിമിതിയുള്ളവർക്ക് കഴിയാറില്ല. അവരെ ചേർത്തു പിടിക്കുകയാണ് ഖത്തർ. ക​ട​ലോ​ര​വും പാ​ർ​ക്കു​ക​ളു​മെ​ല്ലാം ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​കുകയാണ് ഖത്തർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ലയം. കാ​ഴ്ച വൈ​ക​ല്യ​മു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കാ​തെ ത​ന്നെ ഇനി വക്ര ബീച്ചിലൂടെ ന​ട​ന്നു നീ​ങ്ങാ​നും, നി​ർ​ദേ​ശ​ങ്ങ​ൾ വാ​യി​ച്ച​റി​യാ​നും തീ​രം ആ​സ്വ​ദി​ക്കാ​നു​മെ​ല്ലാം കഴിയും. അ​ൽ വ​ക്റ ബീ​ച്ചി​ൽ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ന​ട​പ്പാ​ത തു​റ​ന്നു ന​ൽ​കി​ വേ​റി​ട്ട മാ​തൃ​കയാവുകയാണ് ഖത്തർ. ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030ന്റെ ​ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ‘ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ വ​ക്‌​റ’ എ​ന്ന സം​രം​ഭം ന​ട​പ്പാ​ക്കി​യ​ത്.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും സേ​വി​ക്കാ​നു​ള്ള ഖ​ത്ത​റി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണിത്. കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേണ്ടി ബ്രെ​യി​ൽ ലി​പി​യി​ൽ വി​വ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ളും ന​ട​പ്പാ​ത​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പൂ​ർ​ണ​മാ​യും റീ​സൈ​ക്കി​ൾ ചെ​യ്ത വ​സ്തു​ക്ക​ളി​ൽ ​നി​ന്നാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന സ​വി​ശേ​ഷ​ത​യും ഈ ​അ​ട​യാ​ള​ങ്ങ​ൾ​ക്കു​ണ്ട്. ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഖത്തറിന്റെ ഈ പദ്ധതി.

വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് വേണ്ടി സു​സ്ഥി​ര​മാ​യ ബീ​ച്ച് വി​ക​സി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യു​ള്ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​ണി​തെ​ന്ന് വാ​ക്ക് വേ ​പ​ദ്ധ​തി​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് സു​ഹ മ​ഹ്മൂ​ദ് തു​ഫൈ​ലി​യ പ​റ​ഞ്ഞു. ച​ല​ന വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും ബീച്ചിലെത്താൻ ക​ഴി​യു​ന്ന പ്ര​ത്യേ​ക ക​ട​ൽ ന​ട​പ്പാ​ത നി​ർ​മി​ച്ചു കൊ​ണ്ട് 2022ലാ​ണ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ഖത്തർ ന​ട​പ്പാ​ക്കി​യ​ത്. ശേഷം, പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ രാ​ജ്യ​ത്തെ 8.1 ശ​ത​മാ​നം ആ​ളു​ക​ൾ ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള കാ​ഴ്ച​വൈ​ക​ല്യം നേ​രി​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​. ഇ​വ​രി​ൽ 0.2 ശ​ത​മാ​നം പേ​രും ഗു​രു​ത​ര കാ​ഴ്ച​വൈ​ക​ല്യം മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രാ​ണ്. 0.3 ശ​ത​മാ​നം പേ​ർ​ക്ക് കാ​ഴ്ച​യു​ടെ അ​ഭാ​വം ക​ണ്ടെ​ത്തി​യ​താ​യും സ​ർ​വേ റി​പ്പോ​ർ​ട്ടി​ൽ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇനി അൽ വക്ര ബീച്ചിൽ അകകണ്ണുകൊണ്ട് അവരും ആനന്ദം കണ്ടെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....