കേരളത്തിൽ വിധിയെഴുത്ത്; ഉറച്ച നിലപാടുമായി പ്രവാസികളും

Date:

Share post:

ലോകസഭാതെരഞ്ഞടുപ്പിൻ്റെ ഭാഗമായി കേരളവും വിധിയെഴുതുകയാണ്. നാട്ടിൽനിന്ന് അകലെയാണെങ്കിലും പ്രവാസലോകത്തും വോട്ടെടുപ്പിൻ്റെ ആവേശവും ആധിയും പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയുടെ ഭാവി ഭാഗധേയം നിർണയിക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയിൽ പ്രവാസികളും ശക്തമായ നിലപാടുകൾ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.

ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് ശക്തിപകരുന്നതിനും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നതിനും വോട്ടവകാശവും അവസരവും വിനിയോഗിക്കണമെന്നാണ് ഭൂരിപക്ഷം പ്രവാസികളും അഭിപ്രായപ്പെടുന്നത്. വർഗീയ ശക്തികളേയും അവരുടെ അജണ്ടകളേയും തെരഞ്ഞെടുപ്പിലൂടെ അകറ്റി നിർത്തണമെന്നും പ്രവാസികൾ ആഗ്രഹിക്കുന്നു.സുപ്രധാന തെരഞ്ഞടുപ്പെന്ന നിലയിൽ വോട്ടവകാശം വിനിയോഗിക്കാൻ നിരവധി പ്രവാസികൾ ഇക്കുറി നാട്ടിലേക്ക് വിമാനം കയറിയിട്ടുണ്ട്.

പത്ത് വർഷമായി തുടരുന്ന ബിജെപി ഭരണത്തെ അട്ടിമറിച്ച് ഭരണം പിടിക്കാൻ കോൺഗ്രസിൻ്റെ നേതൃത്വത്തിലുളള ഇന്ത്യ മുന്നണിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെ. ജനങ്ങളുടെ ശബ്ദമായി മാറാൻ ഇന്ത്യ മുന്നണിക്ക് ആകുമെന്നാണ് പ്രവാസലോകത്തെ രാഷ്ട്രീയ അനുഭാവികളുടേയും നിഗമനം. 2004ൽ സംഭവിച്ചതിന് സമാനമായി ബിജെപിയുടെ പൊളളയായ വാഗ്ദാനങ്ങളെ ജനങ്ങൾ തള്ളിക്കളുമെന്നാണ് പ്രതികരണം. അതേസമയം മോദിയുടെ പരിഷ്കാരങ്ങളെ പിന്തുണയ്ക്കുന്നവരുമുണ്ട്.

കേരളത്തിനെതിരായ കേന്ദ്രസമീപനവും ഇടത് സർക്കാറിൻ്റെ ക്ഷേമപ്രവർത്തികളും കേരളത്തിൽ വോട്ടായി മാറുമെന്ന് ദുബായിലെ ഇടത് സഹയാത്രികൻ വാഹിദ് നാട്ടിക പറയുന്നു. പ്രവാസികളുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണടക്കുന്നവരെ തിരിച്ചറിയാൻ വോട്ടർമാർക്കാകുമെന്നും വാഹിദ് നാട്ടിക കൂട്ടിച്ചേർത്തു. മതനിരപേക്ഷതക്കായി ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടുകളും ബദൽ രാഷ്ട്രീയവും മറ്റൊരു പാർട്ടിക്കും അവകാശപ്പെടാവില്ലെന്നും വാഹിദ് നാട്ടിക വ്യക്തമാക്കി.

എന്നാൽ ഇന്ത്യ രൂപീകരണം മുതൽ രാജ്യത്തെ ഒന്നായി നയിക്കാൻ കോൺഗ്രസിനായിട്ടുണ്ടെന്നും ജനാധിപത്യവാദികൾ കോൺഗ്രസിനൊപ്പമുണ്ടാകുമെന്നും ദുബായിലെ കോൺഗ്രസ് പ്രവർത്തകനായ ബിബിൻ ജേക്കബ് പറയുന്നു. കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. ബിജെപി മൂന്നാം സ്ഥാനത്ത് ഒതുങ്ങേണ്ടി വരുമെന്നും ബിബിൻ ജേക്കബ് അഭിപ്രായപ്പെട്ടു.

മോദിയുടെ നേതൃത്വത്തിൽ ഇന്ത്യക്ക് വലിയ മുന്നേറ്റം നടത്താനായിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ കേരളത്തിലും ബിജെപിക്ക് മുന്നേറ്റം നടത്താനാകുമെന്ന് ദുബായിലെ ബിജെപി സഹയാത്രികൻ രമേഷ് മന്നത്ത് പറഞ്ഞു. കേരളം ബിജെപിക്ക് കിട്ടാക്കനിയല്ല എന്ന് തെളിയുളള തെരഞ്ഞെടുപ്പാകും 2024ലെ ലോകസഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനവും ജനക്ഷേമവുമാണ് സർക്കാരുകളിൽ നിന്ന് പ്രവാസികൾ ആഗ്രഹിക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരം ഒരുങ്ങേണ്ടത് അനിവാര്യമാണ്. പ്രവാസികളുടെ ആവശ്യങ്ങൾ പരിഗണിക്കുകയും പ്രവാസികളെ ചേർത്തുനിർത്തുകയും ചെയ്യുന്ന സർക്കാർ അധികാരത്തിൽ എത്തണമെന്നാണ് ഉപജീവനത്തിനായി മറുകരതേടിപ്പോയവരുടെ നിലപാട്.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...