എക്‌സ്‌പോ ദോഹയിലേക്ക് 2,200 വൊളന്റിയർമാരെ തിരഞ്ഞെടുക്കും

Date:

Share post:

ഒക്‌ടോബറിൽ ആരംഭിക്കുന്ന എക്‌സ്‌പോ ദോഹയിലേക്ക് 2,200 വൊളന്റിയർമാരെ തിരഞ്ഞെടുക്കാൻ ഒരുങ്ങുന്നു. ഇതിനുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങും. അൽബിദ പാർക്കിൽ ഒക്‌ടോബർ രണ്ട് മുതൽ 2024 മാർച്ച് 28 വരെ ആറ് മാസം നീളുന്ന മെഗാ ഇവന്റാണ് എക്സ്പോ ദോഹ. ഗ്രീൻ ടീം എന്നാണ് വൊളന്റിയർ ടീമിന് നൽകിയിരിക്കുന്ന പേര്. സ്വദേശി പൗരന്മാർക്കും ഖത്തറിൽ താമസിക്കുന്ന പ്രവാസികൾക്കും വൊളന്റിയർ ആകാനുള്ള അവസരമുണ്ട്.

അക്രഡിറ്റേഷൻ, മീഡിയ-ബ്രോഡ്കാസ്റ്റിങ്, ടിക്കറ്റിങ്, ഇവന്റ്സ്, ആൻഡ് കളർചറൽ എക്‌സ്പീരിയൻസ്, ഹെൽത്ത് ആൻഡ് സേഫ്റ്റി, ലഗേജ് സർവീസ്, പ്രോട്ടോക്കോൾ സർവീസ് തുടങ്ങി വിവിധ മേഖലകളിലാണിത്. എന്നാൽ വൊളന്റിയർ സേവനത്തിന് പ്രതിഫലം ലഭിക്കുകയില്ല. യൂണിഫോം, വൊളന്റിയർമാർക്ക് മാത്രമുള്ള ഇവന്റുകളിലേക്കുള്ള പ്രവേശനം, ദോഹയ്ക്കുള്ളിൽ സൗജന്യ മെട്രോ യാത്ര, സേവനത്തിനുള്ള സർട്ടിഫിക്കറ്റ്, ഷിഫ്റ്റ് സമയങ്ങളിൽ ഭക്ഷണ-പാനീയങ്ങൾ എന്നിവയാണ് വൊളന്റിയർമാർക്ക്‌ ലഭിക്കുക.

കൂടാതെ വൊളന്റിയർമാർക്ക്‌ വിദഗ്ധ പരിശീലനവും നൽകും. 30 ലക്ഷത്തോളം സന്ദർശകരെയാണ് രാജ്യാന്തര ഹോർട്ടി കൾചറൽ പ്രദർശനമായ എക്‌സ്‌പോ ദോഹ 2023 ലേക്ക് പ്രതീക്ഷിക്കുന്നത്. അതേസമയം ഫിഫ ലോകകപ്പിന് ശേഷം ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ മെഗാ ഇവന്റാണിതെന്ന പ്രത്യേകത കൂടിയുണ്ട് എക്സ്പോയ്ക്ക്.

വൊളന്റിയർമാർക്കുള്ള യോഗ്യതകൾ

2023 സെപ്റ്റംബർ ഒന്നിനകം 18 വയസ്സ് പൂർത്തിയായവർക്കാണ് വൊളന്റിയർ ആകാനുള്ള യോഗ്യതയുള്ളത്. മുൻപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം. ഇംഗ്ലിഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം. എക്‌സ്‌പോ തുടങ്ങി അവസാനിക്കുന്ന ആറ് മാസവും ഖത്തറിൽ ഉണ്ടായിരിക്കുകയും വേണം. കൂടാതെ ഒരു മാസത്തിൽ 7-8 ദിവസം വരെ സേവനം ചെയ്യണം. ആറ് മാസത്തിനിടെ 45 ഷിഫ്റ്റ് ആണ് ഒരാൾക്ക് ലഭിക്കുക. ഒരു ഷിഫ്റ്റ് ദൈർഘ്യം ആറ് മുതൽ എട്ട് മണിക്കൂർ വരെയാണ്. അതേസമയം വിദേശ രാജ്യങ്ങളിലുള്ളവർക്കും വൊളന്റിയർ ആകാൻ കഴിയും. പക്ഷേ സ്വന്തം ചെലവിൽ വരികയും ഖത്തറിൽ എക്‌സ്‌പോ കഴിയുന്നതു വരെ താമസിക്കുകയും വേണം. വീസ, യാത്ര ടിക്കറ്റ്, താമസം എന്നിവ നൽകുകയുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....