വിസ ലഭ്യമായി തുടങ്ങിയെന്ന് ഏജൻസികൾ; അപേക്ഷകർക്ക് ആശ്വാസം

Date:

Share post:

യുഎഇയിലെ വിസ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഒരാഴ്ചയയായി ഉയർന്ന ആശങ്കകൾക്ക് വിരാമമായതായി സൂചന. ജനസംഖ്യാ ദേശീയതയുടെ അടിസ്ഥാനത്തിൽ വിസ മാനദണ്ഡങ്ങൾ കർശനമാക്കിയ നീക്കത്തിൽ ഇളവുവരുത്തിയതായാണ് സൂചനകൾ. വിസ അപേക്ഷകർക്ക് നേരിട്ട കാലതാമസം ഒഴിവായെന്നും പുതിയ വിസകൾ അനുവദിച്ച് തുടങ്ങിയെന്നും വിസ സർവ്വീസ് മേഖലയിലെ കമ്പനികൾ പറയുന്നു.

നേരത്തെ ജീവനക്കാർക്കിടയിൽ വൈവിധ്യവത്കരണം നടപ്പാക്കുന്നതിൻ്റെ ഭാഗമായി വിസകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി എന്നായിരുന്നു പ്രചാരണം. സ്ഥാപനങ്ങൾ പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കുമ്പോൾ ദേശീയതാ വൈവിദ്ധ്യം ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കുകയായിരുന്നെന്നും ഏജൻസികൾ പറഞ്ഞു. കമ്പനികളിലെ 20 ശതമാനം നിയമനം വിവിധ രാജ്യങ്ങളിൽനിന്നുളളവർ ആകണമെന്നായിരുന്നു വ്യവസ്ഥ.

മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയത്തിൻ്റെ മുൻകാല നിർദ്ദേശം ലേബർ വിഭാഗം കർശനമാക്കിയതോടെയാണ് അപേക്ഷകൾക്ക് വിസ ലഭ്യമാകാൻ താമസം നേരിട്ടത്. ഇന്ത്യ, ബംഗ്ളാദേശ്, പാകിസ്ഥാൻ രാജ്യങ്ങളിലെ പ്രവാസികളെയാണ് നീക്കം പ്രഥമികമായി ബാധിച്ചത്. എന്നാൽ പുതിയ ഇളവുകൾ താത്കാലിമമാണോ, പൂർണമായി ഒഴിവാക്കിയതാണോ എന്നതടക്കം ഓദ്യോഗിക വിശദീകരണങ്ങൾ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....