യുഎഇയിൽ വാ​ണി​ജ്യ ഏ​ജ​ൻ​സി നി​യ​മം ലം​ഘി​ച്ചാ​ൽ ക​ന​ത്ത പി​ഴ ചുമത്തുമെന്ന് മന്ത്രാലയം

Date:

Share post:

യുഎഇയിൽ വാ​ണി​ജ്യ ഏ​ജ​ൻ​സി നി​യ​മം ലം​ഘി​ച്ചാ​ൽ ക​ന​ത്ത പി​ഴ ചുമത്തും. നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരിഷ്കരിച്ച വാണിജ്യ ഏജൻസി നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം മുതൽ നാല് ലക്ഷം ദിർഹം വരെ പിഴ ഏർപ്പെടുത്തുമെന്നാണ് സാമ്പത്തികകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. നിയമലംഘനങ്ങളിൽ പിഴ ചുമത്തുന്നതുകൂടാതെ ദുബായ് കസ്റ്റംസ് ചരക്കുകൾ പിടിച്ചെടുക്കുമെന്നും സാമ്പത്തിക കാര്യമന്ത്രാലയത്തിലെ സീനിയർ ലീഗൽ കോൺസൽ ഹസൻ അൽ കിലാനി പറഞ്ഞു.

മുമ്പ് ഇത്തരം വിഷയങ്ങൾ സിവിൽ കോടതിയുടെ പരിഗണനയ്ക്ക് വിടാറായിരുന്നു പതിവ്. പുതിയ നിയമത്തിൽ രണ്ടുതരത്തിൽ പിഴ ചുമത്തുന്നതിനാണ് വകുപ്പുള്ളത്. ആവർത്തിച്ചാൽ ഒരു ലക്ഷം മുതൽ രണ്ടുലക്ഷം വരെ പിഴ ചുമത്തുകയും ചരക്ക് പിടിച്ചെടുക്കുകയും ചെയ്യും. വീണ്ടും തെറ്റ് ആവർത്തിക്കുന്ന സാഹചര്യമുണ്ടായാലാണ് നാലു ലക്ഷംവരെ പിഴ ചുമത്തുക. പുതിയ നിയമപ്രകാരം, കുറഞ്ഞത് 51 ശതമാനം

യുഎഇ പൗരന് അവകാശമുള്ള പൊതു ഓഹരി ഉടമകളുടെ കമ്പനികൾക്ക് വാണിജ്യ ഏജൻസി പ്രവർത്തനങ്ങളിൽ ഏർപ്പെടാം. കരാറിൽ മറ്റുതരത്തിൽ പ്രസ്താവിച്ചിട്ടില്ലെങ്കിൽ കെട്ടിടങ്ങൾ, വെയർഹൗസുകൾ അല്ലെങ്കിൽ മെയിന്റനൻസ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന വാണിജ്യ ഏജൻസി കരാറുകൾ സാധാരണയായി അഞ്ച് വർഷത്തേക്കായാണ് കണക്കാക്കുക. അതോടൊപ്പം സാമ്പത്തിക മന്ത്രാലയത്തിലെ വാണിജ്യ ഏജൻസികളുടെ രജിസ്റ്ററിലുള്ള സ്ഥാപനങ്ങൾക്കുമാത്രമേ വാണിജ്യ ഏജൻസി പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയൂവെന്നും പുതിയ നിയമം വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....