പൊന്നിയിൻ സെൽവനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. അതുകൊണ്ട് തന്നെ നടൻ വിക്രത്തെ വിടാതെ പിന്തുടരുന്നുണ്ട് ആരാധകർ.വിക്രത്തിൻ്റെ പുതിയൊരു വിഡിയോ വൈറൽ ആയിരിക്കുകയാണ് . സംഭവം ഇതാണ്; 40 വർഷം വിക്രമിൻ്റെ വീട്ടിൽ സഹായിയായി ജോലി ചെയ്ത ആൾ മരിച്ചുപോയപ്പോൾ അയാളുടെ മകൻ്റെ വിവാഹം ഏറ്റെടുത്ത് നടത്തിയിരിക്കുകയാണ് താരം.വിവാഹത്തിൽ പങ്കെടുക്കുക മാത്രമല്ല ക്ഷേത്രത്തിലെത്തി താലി വരന് കൈമാറുകയും ചെയ്തു ചിയാൻ വിക്രം.
தனது வீட்டில் 40 வருடமாக வேலை பார்த்து பணிப்பெண்ணின் இல்ல திருமண விழாவில் கலந்து கொண்ட சியான்@chiyaan today attended d wedding of Deepak wit Varshini & blessed d young couple. Deepak s d son of Mary, a member of d housekeeping section of #ChiyaanVikram's home for over 40 years. pic.twitter.com/GLegWfrkHs
— ᴅᴀᴠɪᴅ ᴀᴅᴀᴍ CVF (@David_AdamCVF) September 12, 2022
വിക്രമിൻ്റെ വീട്ടിൽ ജോലിക്കാരനായിരുന്നു അടുത്തിടെ മരിച്ച ഒഴിമാരൻ. ഒഴിമാരൻ്റെ മകൻ ദീപക്കിൻ്റെയും വർഷിണിയുടേയും വിവാഹം തിങ്കളാഴ്ചയായിരുന്നു.
തിരുപ്പൂരിലെ കന്തസ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്ത് വിവാഹച്ചടങ്ങിൽ താലി വരന് എടുത്ത് നൽകിയത് വിക്രം തന്നെയാണ്. വിക്രമിൻ്റെ വീട്ടിൽ തന്നെയാണ് ദീപക്കിൻ്റെ അമ്മയും ജോലി ചെയ്യുന്നത്.