‘താരങ്ങളെ കൂടെ നിർത്തി സെൽഫി എടുത്താൽ പാവങ്ങളുടെ വിശപ്പടക്കാൻ കഴിയില്ല’, കേരളീയത്തിന് വിമർശനവുമായി വി. മുരളീധരൻ

Date:

Share post:

ആർക്ക് വേണമെങ്കിലും ആരെ വേണമെങ്കിലും ബോംബ് വച്ച് കൊല്ലാൻ കഴിയുന്ന തരത്തിൽ കേരളത്തിലെ ക്രമസമാധാനപാലനം തകർന്നിരിക്കുന്നു എന്ന വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭീകരവാദികളെ പിന്തുണയ്ക്കാൻ കേരളത്തിൽ ഇടതു – വലതു മുന്നണികൾ തമ്മിൽ മത്സരിക്കുകയാണ്. യുഡിഎഫിന്റെയും എൽഡിഎഫിന്റെ നേതാക്കൾ ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. രണ്ടു കൂട്ടരും ഒറ്റ മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. ചേർത്തലയിൽ എൻഡിഎ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതേസമയം കേരളീയം എന്ന പേരിൽ നടക്കുന്ന ധൂർത്ത് കൊണ്ട് കേരള ജനതയ്ക്ക് യാതൊരു പ്രയോജനവുമില്ലെന്നും പരിപാടിയുടെ യഥാർഥ ചെലവ് 50 കോടിയിൽ കുറയില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.’നാല് മാസമായി പെൻഷൻ കൊടുക്കാത്തവരാണ് ഇത്രയും വലിയ പരിപാടി നടത്തുന്നത്. മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടെ നിർത്തി സെൽഫി എടുത്താൽ പാവങ്ങളുടെ വയർ നിറയില്ല. അവരുടെ വിശപ്പടക്കാൻ കഴിയില്ല’- വി. മുരളീധരൻ പറഞ്ഞു.

മാത്രമല്ല, മരുന്ന് വാങ്ങാൻ ഗതിയില്ലാത്തവരെ ഇരുത്തിക്കൊണ്ട് കമൽഹാസന്റെ പ്രസംഗം കേൾപ്പിക്കാനുള്ള ധൈര്യം പിണറായി വിജയൻ സർക്കാരിന് മാത്രമാണുള്ളത്. കേരളീയത്തിന്റെ കാര്യത്തിൽ കെ എൻ ബാലഗോപാലിന് ഒരു ഞെരുക്കവുമില്ല. ഇത്രയും പച്ചക്കള്ളം ആവർത്തിച്ച് പറയുന്ന ഒരു ധനകാര്യമന്ത്രി ഇന്ന്ഉ വരെ ഉണ്ടായിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...