ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ നിന്ന് പുറത്തെത്തുന്നത് ആശ്വാസ വാർത്തകൾ.
നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നതായി സൂചന. തൊഴിലാളികൾ കുടുങ്ങിയതിന് 18 മീറ്റർ അകലെവരെ രക്ഷാസംഘത്തിന് പുതിയ തുരങ്കമുണ്ടാക്കാനായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടത്തിയ ആറിഞ്ച് വലുപ്പമുള്ള ഫുഡ് പൈപ്പ് ലൈനിലൂടെ അയച്ച എന്‍ഡോസ്‌കോപ്പിക് ക്യാമറ തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തിയതും രാജ്യത്തെ ആഹ്ളാദത്തിലാക്കുന്നു.
ഭൂനിരപ്പിൽ നിന്ന് 57 മീറ്റർ അടിയിലായാണ് തൊഴിലാളികളുളളത്. എന്നാൽ തുരങ്കത്തിനുളളിൽ രണ്ട് കിലോമീറ്റർ ബഫർ സ്പേസ് ഉളളതായാണ് വിവരം. ടണലിനുള്ളില്‍ സ്വാഭാവിക ജലസ്രോതസ്സുള്ളത് തൊഴിലാളികൾക്ക് ഉപയോഗപ്പെടുത്താനാകും. കുഴലിനുളളിലൂടെ തൊഴിലാളികളോട് ആശയവിനിമയത്തിനും മറ്റും സാധിക്കുന്നതായാണ് വിവരം. പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളില്‍ ഹെൽമറ്റ് ധരിച്ച തൊഴിലാളികളെ കാണാനാകും. പൈപ്പലൈനിലൂടെ അയച്ച ഭക്ഷണ സാധനങ്ങള്‍ സ്വീകരിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
ഈ മാസം 12നാണ് തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് 41 തൊഴിലാളികൾ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഇതു വരെയുള്ള പ്രവര്‍ത്തനത്തില്‍ തൃപ്തനാണെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന അന്താരാഷ്ട്ര ടണലിങ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സ് പറഞ്ഞു. 60 പേരടങ്ങുന്ന സംഘമാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
അപകടത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആറംഗ സംഘത്തെ അന്വേഷണത്തിനായി രൂപീകരിച്ചിട്ടുണ്ട്. സില്‍ക്യാര പ്രദേശത്തെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് തുരങ്കം. തുരങ്കത്തിൻ്റെ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. ചാര്‍ധാം പദ്ധതിയുടെ ഭാഗമായാണ് തുരങ്കനിർമ്മാണം. പദ്ധതി പൂർത്തിയായാൽ ഉത്തരകാശിയില്‍ നിന്ന് യമുനോത്രയിലേക്കുള്ള ദൂരം 26 കിലോമീറ്ററായി കുറയും.