ഡിജിറ്റല്‍ പൊലീസ് സ്റ്റേഷന്‍ സംവിധാനവുമായി ദുബായ്. വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും 24 മണിക്കൂർ സേവനമാണ് ദുബായിലെ സ്മാർട് പൊലീസ് സ്റ്റേഷനില്‍ ലഭ്യമാവുക. പൊലീസ് ഇല്ലാ പൊലീസ് സ്റ്റേഷന്‍ എന്ന പ്രത്യേകതയുമുണ്ട്.
പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഏഴ് ഭാഷകളില്‍ സേവനമുണ്ട്. അറബിക്കു പുറമെ ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ചൈനീസ് ഭാഷകളിൽ ഡിജിറ്റൽ പൊലീസ് സേവനങ്ങൾ ഉപയോഗപ്പെടുത്താനാകും.
അറേബ്യൻ റാഞ്ചസ്, ലാ മെർ, അൽ ഖവനീജ് ഡ്രൈവ് ത്രൂ ലാസ്റ്റ് എക്സിറ്റ്, സിറ്റി വോക്ക്, പാം ജുമേറ അൽ സീഫ്, സിലിക്കൺ ഒയാസിസ്, അൽ മുറാഖാബാത്, ദുബായ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്, ദുബായ് എയർ പോർട്ട് ഫ്രീസോൺ, എക്സ്പോ സിറ്റി, ഹത്ത തുടങ്ങി ഇരുപത്തിരണ്ട് കേന്ദ്രങ്ങളിലാണ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം.
കഴിഞ്ഞ വർഷം ഒരുലക്ഷത്തിലധികം (1,07,719) ഇടപാടുകളാണ് സ്മാർട് പൊലീസ് സ്റ്റേഷൻ വഴി നടന്നത്. എല്ലാത്തരം പൊലീസ് സേവനങ്ങളും സ്മാർട്ട് സ്റ്റേഷന്‍ വഴി നല്‍കുന്നുണ്ടെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.