അറബിക്കടലിൽ അടുത്തയാഴ്ച ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടുമെന്ന മുന്നറിയിപ്പുമായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം. നിലവിൽ ഒരു ന്യൂനമർദ്ദത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അടുത്തയാഴ്ച അത് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്നുമാണ് വിലയിരുത്തൽ.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് അറബിക്കടലിന് തെക്ക് ഭാഗത്തായാണ് ന്യൂനമർദം രൂപപ്പെടുകയെന്നാണ് സൂചന. അതിനാൽ നിവാസികൾക്ക് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ന്യൂനമർദ്ദം ഒക്ടോബർ 14, 15 തീയതികളിൽ മധ്യ അറബിക്കടലിലേക്ക് നീങ്ങുകയും ചെയ്യും.