പ്രമേഹം കണ്ടെത്തുന്നതിന് വേണ്ടിയുള്ള സ്‌ക്രീനിങ് ക്യാംമ്പയിൻ യുഎഇയിൽ എല്ലായിടത്തും നടത്തുമെന്ന് അധികൃതർ അറിയിച്ചു. മാത്രമല്ല , എല്ലായിടത്തും സ്ക്രീനിംങ് സെന്ററുകൾ ആരംഭിക്കുകയും ചെയ്യും. ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനും നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതിനും പ്രമേഹം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി രാജ്യത്ത് ആദ്യത്തേതായിരിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം രോഗം കണ്ടെത്തുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന് രാജ്യം തുടർച്ചയായി പോരാടുന്ന സാഹചര്യത്തിലാണ് ദേശീയ പ്രീ ഡയബറ്റിസ് ആൻഡ് ഡയബറ്റിസ് സ്ക്രീനിങ് പദ്ധതി വരുന്നത്. പ്രമേഹം കണ്ടെത്തുന്നതിന് പുറമേ പ്രമേഹത്തിന് മുമ്പുള്ള ഘട്ടങ്ങൾ തിരിച്ചറിയുന്നതിനും പ്രധാന ഇടപെടലുകൾ നൽകുന്നതിനും പതിവ് പരിശോധനകളും ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനവും പ്രധാനമാണെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഒമ്നിയത്ത് അൽ ഹജേരി പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക, ജീവിതശൈലി ശീലങ്ങൾ മെച്ചപ്പെടുത്തുക, ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ആവശ്യമെങ്കിൽ പ്രമേഹം തടയാൻ മരുന്നുകൾ ഉപയോഗിക്കുക എന്നിവയിലൂടെ പ്രമേഹത്തെ ചെറുക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.