യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം. പൊതുവെ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും.
ആന്തരിക പ്രദേശങ്ങളിൽ താപനില 10 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുള്ളതായി എൻസിഎമ്മിന്റെ പ്രവചനത്തിൽ പറയുന്നു.