ദുബായ് ഭരണാധികാരിക്ക് മദർ തെരേസ പുരസ്കാരം

Date:

Share post:

സാമൂഹിക നീതിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾക്ക് നൽകി വരുന്ന മദർ തെരേസ മെമ്മോറിയൽ പുരസ്കാരം യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്​. സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ശൈഖ്​ മുഹമ്മദ്​ നടപ്പാക്കിയ പദ്ധതികൾ മാനിച്ചാണ് പുരസ്കാരം.

അബൂദബിയിലെ മനാറത്ത് അൽ സാദിയാത്തിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ ദുബായ്
സ്പോർട്‌സ് ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബായ് ഭരണാധികാരിക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. സഹിഷ്ണുത – സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്​യാൻ ബിൻ മുബാറക് അൽ നഹ്​യാൻ പുരസ്കാരം സമ്മാനിച്ചു.
ചടങ്ങിൽ ജനറൽ വുമൺസ് യൂണിയൻ ചെയർ വുമൺ ശൈഖ ഫാത്തിമ ബിൻത് മുബാറക് അധ്യക്ഷയായി.

അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചടങ്ങിൽ പങ്കെടുത്തു. ഷെയ്ഖ് ഒമർ ബിൻ അബ്ദുൾ അസീസ് ബിൻ അലി അൽ നുഐമി, അന്താരാഷ്‌ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, മാതൃത്വത്തിനും ബാല്യത്തിനും വേണ്ടിയുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ റീം അബ്ദുല്ല അൽ ഫലാസി തുടങ്ങിയവരും പങ്കെടുത്തു.

മുംബൈ ആസ്ഥാനമായുള്ള ഹാർമണി ഫൗണ്ടേഷനാണ് മദർ തെരേസ പുരസ്കാരം ഏർപ്പെടുത്തിയത്. സമാധാനം, സാമൂഹികനീതി, സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളെയും സംഘടനകളെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുക.
2005 മുതൽ ആഗോളതലത്തിലെ പ്രമുഖർക്ക് പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ടെന്ന് ഹാർമണി ഫൗണ്ടേഷൻ ചെയർമാൻ ഡോ.എബ്രഹാം മത്തായി പറഞ്ഞു. ആദ്യമായാണ് പുരസ്കാര വിതരണം യുഎ ഇയിൽ സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഒമാൻ ദേശീയദിനം; 174 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍

ഒമാൻ ദേശീയദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം നൽകി. 174 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മോചനം നൽകിയത്. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം...

അക്ഷരവെളിച്ചം പകർന്ന ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് സമാപനം

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തകമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്നും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 ദിവസം നീണ്ടുനിന്ന മേളയിൽ 112...

അബ്ദുൾ റഹീമിന്റെ മോചനം വൈകും; മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്ന് രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ്...

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് നവംബർ 28ന് അബുദാബിയിൽ തുടക്കം

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾ‌പ്പെടെ 500ലധികം പ്രതിനിധികൾ...