യുഎഇയില്‍ പുതുതായി പ്രാബല്യത്തില്‍ വന്ന വിസാ പരിഷ്‍കരണത്തിൻ്റെ ഭാഗമായി ഗ്രേസ് പീരിഡിലും മാറ്റം. വിസാ കാലാവധി അവസാനിക്കുകയോ വിസ റദ്ദാക്കുകയോ ചെയ്തവർക്ക് യുഎഇയില്‍ തുടർന്നും താമസിക്കാൻ കഴിയുന്ന കാലയളവില്‍ വ്യത്യാസം വന്നു. മുൻപ് 30 ദിവസമായിരുന്ന ഗ്രേസ് പീരിഡ് പല കാറ്റഗറികളിലും 60 ദിവസം മുതല്‍ 180 ദിവസം വരെയാക്കി ഉയർത്തി.
പ്രവാസികളുടെ വിസ റദ്ദായി കഴിഞ്ഞാൽ ഗ്രേസ് പീരിഡ് അവസാനിക്കും മുമ്പ് രാജ്യം വിടുകയോ അല്ലെങ്കില്‍ പുതിയ വിസ എടുക്കുകയോ വേണം. വിവിധ കാറ്റഗറി വിസകളില്‍ ഗ്രേസ് പീരിഡ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പുതിയ നിയമം പ്രാബല്യത്തില്‍ വന്നശേഷമുള്ള വിവിധ വിസകളുടെ ഗ്രേസ് പീരിഡ്:
ഗോള്‍ഡന്‍ വിസയുള്ളവര്‍, ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ കുടുംബാംഗങ്ങള്‍, ഗ്രീന്‍ വിസയുള്ളവര്‍, ഗ്രീന്‍ വിസ ലഭിച്ചവരുടെ കുടുംബാംഗങ്ങള്‍, വിധവകള്‍, വിവാഹമോചിതമാർ, പഠനം പൂര്‍ത്തിയാക്കിയവർ, യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിൻ്റെ പട്ടിക പ്രകാരം ഒന്നും രണ്ടും ലെവൽ സ്കില്‍ഡ് പ്രൊഫഷനലുകള്‍ എന്നിവർക്ക് വിസ കാലാവധി അവസാനിച്ചാലും 180 ദിവസം ഗ്രേസ് പീരിഡ് ലഭിക്കും.
മൂന്നാം ലെവലിലുള്ള സ്കില്‍ഡ് പ്രൊഫഷനലുകള്‍, പ്രോപ്പര്‍ട്ടി ഉടമകള്‍ എന്നിവര്‍ക്ക് 90 ദിവസമാണ് ഗ്രേസ് പീരിഡ്. സാധാരണ പ്രവാസികള്‍ക്ക് 60 ദിവസവും മറ്റ് വിഭാഗങ്ങളിലുള്ളവര്‍ക്ക് 30 ദിവസവും ഗ്രേസ് പീരിഡ് ഉണ്ടാകും. ചില പ്രൊഫഷണലുകള്‍ക്ക് 180 ദിവസം ഗ്രേസ് പീരിഡ് അനുവദിച്ചിട്ടുണ്ടെങ്കിലും അവരുടെ കുടുംബാംഗങ്ങള്‍ക്ക് 60 ദിവസം മാത്രമായിരിക്കും ഗ്രേസ് പീരിഡ്.