എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിക്കുന്ന സ്വകാര്യ കമ്പനികൾക്ക് പിഴ പ്രഖ്യാപിച്ച് ‘മൊഹ്രെ’

Date:

Share post:

എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്ന കമ്പനികൾക്ക് 500,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ അവരുടെ വർഗ്ഗീകരണം പരിഷ്കരിക്കുകയോ ചെയ്യുന്നതും നിയമത്തെ മറികടക്കാനുള്ള മറ്റേതെങ്കിലും പദ്ധതിയും എമിറേറ്റൈസേഷൻ നിയമങ്ങളിൽ ഉൾപ്പെടുന്നു.

യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയങ്ങൾ അനുസരിച്ച്, അൻപതോ അതിൽ കൂടുതൽ ജീവനക്കാരോ ഉള്ള സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ എണ്ണം ഓരോ ആറ് മാസത്തിലും ഒരു ശതമാനം വർദ്ധിപ്പിക്കണം. എല്ലാ വർഷവും രണ്ട് ശതമാനം എമിറേറ്റൈസേഷൻ നിരക്കും നേടിയിരിക്കണം.

ആദ്യമായി എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിക്കുന്നുവെന്ന് തെളിയിക്കപ്പെട്ട കമ്പനികൾക്ക് 100,000 ദിർഹം പിഴ ചുമത്തും. വീണ്ടും ലംഘനം ആവർത്തിച്ചാൽ 300,000 ദിർഹം പിഴയും മൂന്നാമത്തെ കുറ്റത്തിന് 500,000 ദിർഹം പിഴയും ലഭിക്കും. മൂന്നാം തവണയും സമാനമായ ലംഘനങ്ങൾ ആവർത്തിച്ചാൽ 500,000 ദിർഹവും പിഴ ചുമത്തുമെന്നും മൊഹ്രെ പറഞ്ഞു.

ടാർഗെറ്റ് ചെയ്‌ത കമ്പനികൾ 2026 ന്റെ അവസാനത്തോടെ 10 ശതമാനം എമിറേറ്റൈസേഷൻ നിരക്കിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പാലിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് അർദ്ധ വാർഷിക ടാർഗെറ്റുകൾ അനുസരിച്ച് നിയമിക്കാത്ത ഓരോ എമിറാത്തിയ്ക്കും 42,000 ദിർഹം പിഴയും ചുമത്തുമെന്ന് മൊഹ്രെ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....