ലോകത്തിലെ ഏറ്റവും മികച്ച 200 പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടം നേടി യുഎഇ സർവ്വകലാശാലകൾ. ടൈംസ് ഹയർ എഡ്യൂക്കേഷൻ്റെ റിപ്പോർട്ട് പ്രകാരം മൂന്ന് യുഎഇ സർവകലാശാലകൾ 2021 മുതൽ “ഒൻപത് മടങ്ങ് വളർച്ചയാണ്” കാണിച്ചത്. അബുദാബി സർവകലാശാല 101-125, അൽ ഐൻ സർവകലാശാല (101-125), സായിദ് സർവകലാശാല (151-175) എന്നിവ മികച്ച പ്രവർത്തനം കാഴ്ചവെച്ച മൂന്ന് സർവ്വകലാശാലകൾ.
മറ്റ് പ്രാദേശിക രാജ്യങ്ങളിൽ, സൗദി അറേബ്യ, ലെബനൻ സർവകലാശാലകളും ആദ്യ 200 ൽ ഇടംപിടിച്ചു. ആഗോളതലത്തിൽ, ഹാർവാർഡ് സർവ്വകലാശാലയാണ് ഏറ്റവും കൂടുതൾ റേറ്റിംഗ് കരസ്ഥമാക്കിയത്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവ ആദ്യ അഞ്ച് പട്ടികയിൽ ഇടം നേടി.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി, സിംഗ്വാ യൂണിവേഴ്സിറ്റി, യേൽ യൂണിവേഴ്സിറ്റി, ദ യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോ എന്നിവയായിരുന്നു മറ്റുള്ളവ.