സൈക്ലിംഗ് ഇവന്റ് നടക്കുന്നതിനാൽ ഫെബ്രുവരി 3 ന് അബുദാബിയിൽ ഒന്നിലധികം റോഡുകൾ അടച്ചിടുമെന്ന് എമിറേറ്റിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ.
അബുദാബി, അൽ ഐൻ റോഡുകൾ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ അടച്ചിടുമെന്ന് അതോറിറ്റി അറിയിച്ചു. അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ St മുതൽ ഖലീഫ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ചാനൽ St, ഖലീഫ സിറ്റി, അൽ റാഹ ബീച്ച് എന്നിവിടങ്ങളിലേക്കാണ് അടച്ചിടൽ.
ജബൽ ഹഫീത്തിലേക്കുള്ള സ്വീഹാൻ റോഡ്, അൽ താഫ് റോഡ് എന്നിവയും അടച്ചിടും. വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.