ഡെങ്കിപ്പനിക്കെതിരെ മുൻകരുതൽ; മലയാളത്തിൽ ബോധവത്കരണവുമായി യുഎഇ ആരോ​ഗ്യമന്ത്രാലയം

Date:

Share post:

ഡെങ്കിപ്പനിക്കെതിരെ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാ​ഗമായി ബോധവത്കരണം ആരംഭിച്ചിരിക്കുകയാണ് യുഎഇ ആരോ​ഗ്യമന്ത്രാലയം. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ വീഡിയോ പ്രചരിപ്പിച്ചാണ് ബോധവത്കരണം എന്നതാണ് പ്രത്യേകത. രോഗം പരത്തുന്ന കൊതുകുകൾ പെരുകുന്നത് തടയാനും ജാഗ്രതപാലിക്കാനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ലക്ഷ്യം.

ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ പകൽസമയത്താണ് സജീവമാകുന്നതെന്നും ജാഗ്രതാവേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് തടയാൻ വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുക, ശുചിമുറികൾ ഉൾപ്പെടെയുള്ളവ വൃത്തിയായി സൂക്ഷിക്കുക, കീടനാശിനികൾ ഉപയോഗിച്ച് കൊതുക് ഉൾപ്പെടെയുള്ള കീടങ്ങളെ നിയന്ത്രിക്കുക, കൊതുകിന്റെ കടിയേൽക്കാതിരിക്കാൻ ക്രീമുകളും നീളമുള്ള വസ്ത്രങ്ങളും ധരിക്കുക തുടങ്ങിയ മുന്നറിയിപ്പാണ് മന്ത്രാലയം നൽകുന്നത്.

പനി അനുഭവപ്പെട്ടാൽ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്നും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്നും വീഡിയോ സന്ദേശത്തിലൂടെ മന്ത്രാലയം വ്യക്തമാക്കി. പ്രവാസികൾ ഉൾപ്പെടെയുള്ളവരിലേയ്ക്ക് മുന്നറിയിപ്പ് എത്തിക്കുന്നതിന്റെ ഭാ​ഗമായാണ് വിവിധ ഭാഷകളിൽ ബോധവത്കരണം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൈക്കിൾ സവാരിക്കാർക്കായുള്ള ദുബായ് റൈഡ് നാളെ

മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാ​ഗമായി എമിറേറ്റിലെ...

ഗര്‍ഭിണി ഓടയിലേക്ക് വീണു; സംഭവം ആലപ്പുഴ നഗരത്തിൽ

ആലപ്പുഴ നഗരത്തിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ഭർത്താവിനൊപ്പം എത്തയ യുവതി ഇന്ദിരാ ജംഗ്ഷന് സമീപം ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കഷ്ടിച്ചാണ് ഇവര്‍...

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് ഇളയരാജ

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലാണ് അദ്ദേഹത്തിൻ്റെ​ പ്രതികരണം. കേരളത്തിലെ ഓരോ വീട്ടിലും മ്യൂസിക് ഡയറക്ടര്‍മാരുള്ള...

ഷാർജ പുസ്തകോത്സവത്തിൽ അപൂർവ്വ കയ്യെഴുത്ത് ശേഖരങ്ങൾ; മതിപ്പുവില 25 ലക്ഷം ദിർഹം വരെ

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവ്വ കയ്യെഴുത്ത് പ്രതികൾ ശ്രദ്ധേയമാകുന്നു. വിശുദ്ധ ഖുർആൻ, ആൽഫ് ലൈലാ വാ ലൈല (ആയിരത്തൊന്ന് രാവുകൾ) എന്നിങ്ങനെ ലക്ഷങ്ങൾ...