ഭവനവായ്പകൾ ഇനി അതിവേ​ഗം; നടപടിക്രമങ്ങൾ ലഘൂകരിച്ച് യുഎഇ

Date:

Share post:

യുഎഇയിൽ ഇനി ഭവനവായ്പ അതിവേ​ഗം ലഭ്യമാകും. പുതിയ ഗവൺമെൻ്റ് പ്രൊജക്റ്റിൽ ഭവനവായ്പയുമായി ബന്ധപ്പെട്ട അപേക്ഷകളുടെ നടപടി ക്രമങ്ങൾ ലഘൂകരിച്ചിരിക്കുകയാണ് ​അധികൃതർ. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വായ്പാ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാ​ഗമായി അംഗീകാരം ആവശ്യമുള്ള രേഖകളുടെ എണ്ണം 10ൽ നിന്ന് രണ്ടായി കുറയ്ക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ 2,000 സർക്കാർ പ്രക്രിയകൾ ഒഴിവാക്കുകയും 50 ശതമാനം സമയം കുറയ്ക്കുകയും ചെയ്യുന്ന ‘മൻസിലി’ ഹൗസിംഗ് സർവീസ് ബണ്ടിലാണ് നടപ്പിലാക്കുന്നത്. ബണ്ടിൽ 18 ഭവന സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം സേവന ഫീൽഡുകൾ 32-ൽ നിന്ന് 5 ആയി കുറയ്ക്കുകയും ചെയ്യും.

പൗരന്മാർക്ക് 1.68 ബില്യൺ ദിർഹത്തിന്റെ ഭവന നിർമ്മാണത്തിനുള്ള അംഗീകാരവും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. ഷെയ്ഖ് സായിദ് ഹൗസിംഗ് പ്രോഗ്രാമിന് കീഴിൽ അനുവദിച്ച ഈ തുക പൗരന്മാർക്കായി മൊത്തം 2,160 പുതിയ വീടുകളാണ് കവർ ചെയ്യുക. യുഎഇയുടെ സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമിൻ്റെ ഭാഗമായാണ് ഒരു സ്ട്രീംലൈൻഡ് ഹൗസിംഗ് ലോൺ പ്രോസസ് വരുന്നത്. ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് 2,000 നടപടിക്രമങ്ങൾ വെട്ടിക്കുറയ്ക്കുകയും പകുതി വർഷത്തിനുള്ളിൽ പ്രോസസിഗ് കാലയളവ് കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....